കോവിഡ് വാക്‌സിന്‍ അപ്പോയന്റ്‌മെന്റോടെ മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് മുപ്പത്തഞ്ചോളം കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ് . എല്ലാ കേന്ദ്രങ്ങളിലും മുന്‍ കൂട്ടി അപ്പോയന്റ്‌മെന്റേടുക്കുന്നവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നതെന്നും ഒരു കാരണവശാലും വാക് ഇന്‍ അനുവദിക്കില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം പൊതുജനങ്ങളെ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തി.എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം സുഗമവും കാര്യക്ഷമവുമായ സേവനം നല്‍കുന്നതില്‍ സഹകരിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു
ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാക്‌സിനേഷന്‍ സെന്റര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വാക്‌സിന് യോഗ്യതയുള്ള ആളുകളെ അവരുടെ ഊഴം വരുമ്പോള്‍ അവരുടെ ഷെഡ്യൂള്‍ ചെയ്ത അപ്പോയന്റ്‌മെന്റിനെക്കുറിച്ച് ആരോഗ്യ അധികൃതര്‍ അറിയിക്കും.നിശ്ചിത അപ്പോയിന്റ്‌മെന്റ് ഇല്ലാതെ കേന്ദ്രം സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കില്ല.
എന്നാല്‍ ലുസൈലിലെയും അല്‍ വക്രയിലെയും ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററുകളില്‍ വാക്‌സിന്റെ രണ്ടാമത്തെ ഡോസുകള്‍ മാത്രമേ നല്‍കൂ. ഇതിന് അപ്പോയിന്റ്‌മെന്റ് ആവശ്യമില്ല, പക്ഷേ ആളുകള്‍ അവരുടെ രണ്ടാമത്തെ ഡോസിനായി നിശ്ചിത തീയതി വരെ കാത്തിരിക്കണം.ഫൈസര്‍ / ബയോണ്‍ ടെക്ക് വ്ക്‌സിനെടുത്തവര്‍ ആദ്യ ഡോസെടുത്ത് 21 ദിവസവും, മോഡേണയുടെ ആദ്യ ഡോസെടുത്ത് 28 ദിവസവും കഴിഞ്ഞാണ് സെക്കന്റ് ഡോസ് നല്‍കുക.