Uncategorized

കെഎംസിസി ഖത്തര്‍ മൂടാടി പഞ്ചായത്ത് ‘സമ്മിലൂനി-2024’

ദോഹ: കെഎംസിസി ഖത്തര്‍ മൂടാടി പഞ്ചായത് കമ്മിറ്റി ‘സമ്മിലൂനി-2024’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി പ്രവര്‍ത്തക സാന്നിധ്യം കൊണ്ടും കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ നബീല്‍ നന്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗിക പരിപാടി കെഎംസിസി ഖത്തര്‍ പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ഉത്ഘാടനം ചെയ്തു. കെഎംസിസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്‌മാന്‍ മുഖ്യ പ്രഭാഷണം നടത്തി.

അശരണരായ രോഗികളെ ,വിദ്യാര്‍ത്ഥികളെ ,സര്‍വ്വോപരി സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്നവരെ നിങ്ങള്‍ ഒറ്റക്കല്ല ചേര്‍ത്തുപിടിക്കാന്‍ ഞങ്ങളൊരുക്കമാണ് എന്ന സന്ദേശം നല്‍കിക്കൊണ്ട് മൂടാടി പഞ്ചായത്ത് കെഎംസിസി യുടെ ജീവകാരുണ്യ പദ്ധതിയായ ‘സ്‌നേഹ സ്പര്‍ശം’ പദ്ധതിയുടെ ലോഗോ പ്രകാശനം കോഴിക്കോട് ജില്ലാ സെക്രട്ടറി നവാസ് കോട്ടക്കല്‍ നിര്‍വ്വഹിച്ചു. കെഎംസിസി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് റഫീഖ് ഇയ്യത്കുനി പദ്ധതി വിശദീകരിച്ചുകൊണ്ട് സംസാരിച്ചു.

പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കെഎംസിസി ഖത്തര്‍ ഉപദേശക സമിതി അംഗങ്ങളായ നിയമതുള്ള കോട്ടക്കല്‍ , ഹംസ കുന്നുമ്മല്‍, കൊയിലാണ്ടി മണ്ഡലം കെഎംസിസി ജനറല്‍ സെക്രെട്ടറി ജൗഹര്‍ പുറക്കാട് എന്നിവര്‍ സംസാരിച്ചു.

ദീര്‍ഘകാലത്തെ നിസ്വാര്‍ത്ഥ സേവനത്തിന് പഞ്ചായത്തിലെ മുതിര്‍ന്ന നേതാവും മൂടാടി പഞ്ചായത്’കെഎംസിസി വൈസ് പ്രെസിഡന്റുമായ മൂസ കൂരിക്കണ്ടിക്ക് പഞ്ചായത്ത് കെഎംസിസി പ്രവര്‍ത്തകരുടെ ഉപഹാരം കെഎംസിസി പ്രസിഡന്റ് ഡോ.അബ്ദുല്‍ സമദ് കൈമാറി.

മൂടാടി പഞ്ചയാത് കെഎംസിസി ജനറല്‍ സെക്രെട്ടറി ഹാരിസ് തൊടുവായിലിന്റെ മകള്‍ ആമിന ഹനിയ വരച്ച ഡോ. അബ്ദുല്‍ സമദിന്റെ കാരിക്കേച്ചര്‍ അദ്ദേഹത്തിന് ആമിന ഹനിയ കൈമാറി.

ചടങ്ങില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടിടി കുഞ്ഞമ്മദ് , ജില്ലാ സെക്രട്ടറി ഷബീര്‍ മേമുണ്ട, കൊയിലാണ്ടി മണ്ഡലം കെഎംസിസി സെക്രട്ടറി ബഷീര്‍ കെ.വി, മൂടാടി പഞ്ചായത് പ്രസിഡന്റ് അനസ് പാലോളി, പഞ്ചായത് ഭാരവാഹികളായ റസാഖ് കൂരളി, ഷഫീര്‍ കോടിക്കല്‍, സിദ്ധീഖ് ആയാടത്തില്‍, ഫവാസ്, ആഷിര്‍ മൂടാടി, ഹാരിസ് കെ, അഷ്റഫ് എന്നിവര്‍ സംബന്ധിച്ചു.

അയിഷ ദില്‍ഫയുടെ ഖിറഅത്തോടെ ആരംഭിച്ച ഉത്ഘാടന ചടങ്ങിന് പഞ്ചയത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി ഹാരിസ് തൊടുവയില്‍ സ്വാഗതവും ട്രെഷറര്‍ ഫിറോസ് മുക്കാട്ട് നന്ദിയും പറഞ്ഞു.

കെഎംസിസി കലാകാരന്മാരായ സബാഹ് റഹ്‌മാന്‍, അല്‍താഫ് വള്ളിക്കാട് എന്നിവരുടെ നേതൃത്വത്തില്‍ ഇശല്‍ വിരുന്നും, അലിഫ് മുട്ടിപ്പാട്ട് ഖത്തര്‍ ടീം അവതരിപ്പിച്ച മുട്ടിപ്പാട്ടും, കെഎംസിസി കലാ വിഭാഗം സമീക്ഷ അവതരിപ്പിച്ച കുട്ടികളുടെ ഒപ്പനയും, കൊച്ചു കലാ കാരികളുടെ നൃത്തവും, മൂടാടി പഞ്ചായത് കെഎംസിസി കലാകാരന്മാര്‍ നടത്തിയ കൊല്‍ക്കളിയും പരിപാടിയുടെ ആദ്യാവസാനം വരെ കാണികള്‍ക്കു നവ്യാനുഭവം നല്‍കി.

Related Articles

Back to top button
error: Content is protected !!