Uncategorized

ഫലസ്തീന്‍ ജനതക്ക് ഖത്തറിന്റെ ഐക്യദാര്‍ഢ്യം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഇസ്രയേല്‍ സേനയുടെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തറില്‍ നൂറ്കണക്കിനാളുകള്‍ ഒത്തുകൂടി. സ്വദേശികളും വിദേശികളുമടക്കം നിരവധി പേര്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ പങ്കെടുത്തു. ഇന്നലെ വൈകുന്നേരം ഖത്തറിലെ ഇമാം മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ് പള്ളി അംഗണത്തിന് മുന്നില്‍ തടിച്ച് കൂടിയ ജനക്കൂട്ടത്തെ അഭിവാദ്യമര്‍പ്പിച്ച് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഡോ. ഇസ്മയീല്‍ ഹനിയ്യ രംഗത്ത് വന്നത് ജനങ്ങളുടെ ആവേശം വര്‍ദ്ധിപ്പിച്ചു. തക്ബീര്‍ മുഴക്കിയും ഫലസ്തീന്‍ സഹോദരന്മാര്‍ക്കുള്ള സ്‌നേഹാദരവുകള്‍ പ്രകടിപ്പിച്ചും ലോക മനസ് ഫലസ്തീനൊപ്പമാണെന്ന് തടിച്ച് കൂടിയ ജനക്കൂട്ടം ആര്‍ത്തുവിളിച്ചു.
വിജയചിഹ്നം കാണിച്ചുകൊണ്ടാണ് ഡോ. ഇസ്മായീല്‍ ഹനിയ്യ ജനസമൂഹത്തെ അഭിവാദ്യം ചെയ്തത്.

അന്തിമ വിജയം സത്യത്തിനും നീതിക്കുമായിരിക്കുമെന്നും എല്ലാ അതിക്രമകാരികളുടെയും അന്ത്യം ദാരുണമായിരിക്കുമെന്നും ആ ജനക്കൂട്ടം ഓര്‍മിച്ച് കൊണ്ടിരിക്കുന്നു.

ഇസ്രായീലിന്റെ ക്രൂരമായ മര്‍ദ്ദന മുറകള്‍ക്കെതിരെ എന്നും ശക്തമായ നിലപാടെടുത്ത രാജ്യമാണ് ഖത്തര്‍. കഴിഞ്ഞ ഒരാഴ്ചയായി നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ ഖത്തര്‍ വളരെ ശക്തമായ നിലപാടുകളെടുക്കുകയും അറബ് ലീഗിനോടും ലോക രാജ്യങ്ങളോടും ഇത്തരം അനീതിക്കും അക്രമങ്ങള്‍ക്കുമെതിരേയുള്ള കൂട്ടായ നിലപാടുകളും തീരുമാനങ്ങളുമുണ്ടാകാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച തന്നെ ഖത്തറില്‍ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാഹനവ്യൂഹങ്ങള്‍ ജാഥ നടത്തിയിരുന്നു.

ഖത്തറിലെ പ്രധാനപ്പെട്ട പല കെട്ടിടങ്ങളും റോഡുകളും ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെഞ്ചായമണിഞ്ഞിരുന്നു. അന്താരാഷ്ട്ര പണ്ഡിത സഭ അധ്യക്ഷന്‍ ഡോ. അലി മുഹ്‌യുദ്ധീന്‍ അല്‍ ഖുറദാഗി അടക്കമുള്ള പ്രമുഖരാണ് ഈ സംഗമത്തില്‍ സംബന്ധിച്ചത്.

Related Articles

Back to top button
error: Content is protected !!