Archived Articles

ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ ഉപവാസ സമരം നടത്തി

അമാനുല്ല വടക്കാങ്ങര

ദോഹ: കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സോണിയാ ഗാന്ധിയെ ഈഡി ചോദ്യം ചെയ്ത് പകവീട്ടുന്നതില്‍ പ്രധിഷേധിച്ച് അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ്സ് നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിററി ഉപവാസ സമരം നടത്തി.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ താല്‍ക്കാലിക ചുമതലവഹിക്കുന്ന ജനറല്‍ സെക്രട്ടറി നഹാസ് കോടിയേരിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരം ജൂട്ടാസ് പോള്‍ ഉല്‍ഘാടനം ചെയ്തു.

ചോദ്യംചെയ്യലിനാസ്പദമായ നാഷനണ്‍ ഹെറാള്‍ഡ് കേസിനെകുറിച്ചും,കെട്ടിച്ചമച്ച ആരോപണങ്ങളെപ്പറ്റിയും അതിന്റെ നാള്‍ വഴികളെക്കുറിച്ചും ജോണ്‍ ഗില്‍ബര്‍ട്ട് വിശദീകരിച്ചു. രാഹൂല്‍രാഗാന്ധിയെ അറസറ്റ് ചെയ്ത് അണികളെ പിന്തിരിപ്പിക്കാമെന്ന കേന്ദ്ര സര്‍ക്കാറിന്റെ വ്യാമോഹം വിലപ്പോവില്ലെന്ന് ഉപവാസ സമരം ഓര്‍മ്മപ്പെടുത്തി.

രാജ്യവ്യാപകമായി നടത്തുന്ന പ്രധിഷേധസമരങ്ങള്‍ ഇനിയും തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു.

നാസര്‍ വടക്കേക്കാട്, സിറാജ് പാലൂര്‍,ജീസ് ജോസഫ്,ഷംസുദ്ദീന്‍,ജോര്‍ജ്ജ് കുരുവിള, സലീം ഇടശ്ശേരി,ജോയ് പോള്‍ , സിഹാസ്,മുജീബ്,ബഷീര്‍ നന്മണ്ട,കെ.ടി.കെ. അബ്ദുള്ള, ഷഹീന്‍ മജീദ് തുടങ്ങിയവര്‍ ഉപവാസ സമരത്തിനാശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസ സമരം ഉച്ചകഴിഞ്ഞ് മൂന്നിന് അസാനിപ്പിച്ചു.
പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!