Uncategorized

ഖത്തറില്‍ ഇന്ന് 468 കോവിഡ് രോഗികള്‍, 323 രോഗമുക്തരും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്ന് 468 കോവിഡ് രോഗികള്‍, 323 രോഗമുക്തരും, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 12529 പരിശോധനകളില്‍ 40 യാത്രക്കാര്‍ക്കടക്കം 468 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 323 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 11323 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 748 ആയി. 10 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 119 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button
error: Content is protected !!