മൊഡേണയോ ഫൈസറോ, രണ്ടും ഫലപ്രദം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച മൊഡേണയുടേയും ഫൈസറിന്റേയും വാക്സിനുകള്‍ ഒരു പോലം ഫലപ്രദമാണെന്നും ആ വിഷയത്തില്‍ ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം. ഫൈസര്‍ വാക്സിന്‍ 16 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാം. ആദ്യ ഡോസെടുത്ത് മൂന്നാഴ്ച കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് നല്‍കുക. എന്നാല്‍ മൊഡേണ വാക്സിന്‍ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് നല്‍കുക. ആദ്യ ഡോസെടുത്ത് നാലാഴ്ച കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് നല്‍കുക.
പ്രായോഗിക കാരണങ്ങളാല്‍ വാക്സിന്‍ തെരഞ്ഞെടുക്കുവാന്‍ ആര്‍ക്കും അവസരം നല്‍കാനാവില്ലെന്നും അതത് കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന വാക്സിന്‍ സ്വീകരിക്കാനേ കഴിയൂയെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ലുസൈലിലും വകറയിലുമുള്ള ഡ്രൈവ് ത്രൂ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ഇപ്പോള്‍ മൊഡേണ വാക്സിനാണ് നല്‍കുന്നത്.