Uncategorized

പി സി ആര്‍ ടെസ്റ്റിനുള്ള അമിത നിരക്ക് – ഇന്ത്യന്‍ എംബസ്സി ഇടപെടണം : കുവാഖ്

ദോഹ : ഇന്ത്യയിലേക്കുള്ള യാത്രകാര്‍ക്ക് നിര്‍ബന്ധമായുള്ള പി സി ആര്‍ ടെസ്റ്റിന് സ്വകാര്യ ക്ലിനിക്കുകളില്‍ നിലവിലുള്ള അമിത നിരക്ക് കുറയ്ക്കുന്നതിന് ഇന്ത്യന്‍ എംബസ്സി അധികാരികള്‍ അടിയന്തിരമായി ഇടപെടണമെന്ന് കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അഭിപ്രായപ്പെട്ടു.
വേനലവധി അടുത്തിരിക്കുന്ന ഈ അവസരത്തില്‍ കുടുംബവുമായി യാത്ര ചെയ്യുന്ന പ്രവാസിക്ക് ടെസ്റ്റിന് വേണ്ടി വരുന്ന ഭാരിച്ചതുക താങ്ങാവുന്നതിലും അപ്പുറത്താണ് . ഭൂരിഭാഗം പ്രവാസികളും ഇതിനോടകം തന്നെ വാക്‌സിനേഷന്‍ എടുത്ത് കഴിഞ്ഞതിനാല്‍ അത്തരക്കാരെ ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കുവാനുള്ള മനുഷത്വപരമായ തീരുമാനം വിമാനക്കമ്പനികള്‍ കൈകൊള്ളണ്ടതാണ്.

Related Articles

Back to top button
error: Content is protected !!