
ഏപ്രില്‍ അവസാനത്തോടെ മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഏപ്രില്‍ അവസാനത്തോടെ മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനൊരുങ്ങിയാണ് ഖത്തര്‍ എയര്‍വേയ്‌സ് മുന്നോട്ടുപോകുന്നതെന്ന് ഗ്രൂപ്പ് സി. ഇ. ഒ. അക്ബര്‍ അല്‍ ബാക്കറിനെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .
മൊത്തം 20 ശതമാനം ജീവനക്കാരും ഇതിനകം തന്നെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പ്രതിദിനം ആയിരം ഡോസ് വാക്‌സിനുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ക്കായി മന്ത്രാലയം നല്‍കുന്നത്.
ഖത്തര്‍ എയര്‍വേയ്‌സ് മൊത്തം 37000 ജീവനക്കാരും ഏപ്രില്‍ അവസാനത്തോടെ വാക്‌സിനെടുത്താണ് സമ്മര്‍ ഷെഡ്യൂളിനായി തയ്യാറാവുക