Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു

ദോഹ. തൊഴിലാളി സമൂഹവുമായി ബന്ധപ്പെടാനും സമൂഹത്തിന് അവര്‍ നല്‍കിയ അമൂല്യമായ സംഭാവനകള്‍ക്കുള്ള പിന്തുണ പ്രകടിപ്പിക്കാനും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ബിര്‍കത്ത് അല്‍ അവാമറില്‍ പ്രവര്‍ത്തിക്കുന്ന എയ്സ് ഇന്റര്‍നാഷണലുമായി സഹകരിച്ചു അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു.

പ്രസിഡണ്ട് ഷാനവാസ് ബാവ, മുന്‍ പ്രസിഡണ്ട് വിനോദ് നായര്‍, വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, മാനേജിംഗ് കമ്മറ്റി അംഗം ശങ്കര്‍ ഗൗഡ് എന്നിവരുള്‍പ്പെടെ ഐസിബിഎഫ് ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും തൊഴിലാളി ദിന സന്ദേശം നല്‍കുകയും ചെയ്തു. ഐസിബിഎഫ് ഇന്‍ഷുറന്‍സ് സ്‌കീമിനെക്കുറിച്ചുള്ള ബോധവത്കരണ സെഷന്‍ ദീപക് ഷെട്ടി നിര്‍വഹിച്ചു. വര്‍ക്കി ബോബന്‍ നന്ദി പറഞ്ഞു. ഏസ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ മനോജ് ഷെട്ടിയും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button