Uncategorized
ഐ. എന്‍. എസ്. തര്‍ക്കാഷ് ദോഹയില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മ്മിച്ച രണ്ടാമത്തെ തല്‍വാര്‍ ക്ലാസ് ഫ്രിഗേറ്റായ ഐഎന്‍എസ് തര്‍ക്കാഷ് (എഫ് 50) ഇന്ന് ഹമദ് പോര്‍ട്ടില്‍ നങ്കൂരമിട്ടതായി ഇന്ത്യന്‍ എംബസി അറിയിച്ചു. സമുദ്ര വ്യാപാരത്തിന് സുരക്ഷയും സംരക്ഷണവും നല്‍കുന്നതിനുള്ള ഓപറേഷന്‍ സങ്കല്‍പിന്റെ ഭാഗമായാണ് ഐ. എന്‍. എസ്. തര്‍ക്കാഷ് അറേബ്യന്‍ ഗള്‍ഫില്‍ ഇത് വിന്യസിച്ചിരിക്കുന്നത്. ഗള്‍ഫ് കടലിലൂടെയുള്ള ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷിതമായ വ്യാപാര നീക്കം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണ് ഓപറേഷന്‍ സങ്കല്‍പ് .
കപ്പല്‍ സന്ദര്‍ശനം ഇന്ത്യയും ഖത്തറും തമ്മിലുള്ള ബഹുമുഖ ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു
ഇന്ത്യന്‍ നാവികസേനയ്ക്കായി റഷ്യയിലെ കലിനിന്‍ഗ്രാഡിലെ യന്തര്‍ കപ്പല്‍ശാലയില്‍ നിര്‍മിച്ച അത്യാധുനിക യുദ്ധകപ്പലാണിത്.