
Uncategorized
കാല്‍ നൂറ്റാണ്ട് നീണ്ട സേവനം നല്‍കിയ ജീവനക്കാരെ ആദരിച്ച് എം.ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍ നൂറ്റാണ്ട് നീണ്ട സേവനം നല്‍കിയ ജീവനക്കാരെ ആദരിച്ച് എം.ഇ.എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍. സ്ഥാപനത്തിന് പുരോഗതിക്കായി ദീര്‍ഘനാളത്തെ സേവനവും അര്‍പ്പണബോധവും കാണിക്കുന്നവരുടെ സേവനം അംഗീകരിക്കുന്ന പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ ആദരിച്ചത്.
ഗണിതശാസ്ത്ര വിഭാഗത്തിലെ ആര്‍. ഗംഗാധരന്‍, അറബിക് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗത്തിലെ അംബലത്തു വീട്ടില്‍ ഹംസ റസിയ, ഗതാഗത വിഭാഗത്തിലെ അബ്ദുള്‍ സമദ് വലിയാക്കോ കാരക്ക് എന്നിവരെയാണ് സ്‌ക്കൂള്‍ മാനേജ്‌മെന്റ് ആദരിച്ചത്.
സ്‌ക്കൂള്‍ മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് അബ്ദുല്‍ കരീം ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ പങ്കെടുത്തു.