ഫിഫ അറബ് കപ്പിന് വളണ്ടിയര്‍മാരെ ക്ഷണിച്ച് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഈ വര്‍ഷം അവസാനം ദോഹയില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് 2021 നായി സന്നദ്ധസേവനം ചെയ്യാന്‍ ഖത്തറിലെ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി .
ടൂര്‍ണമെന്റ് സംഘാടകരായ ഫിഫ, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, സുപ്രീം കമ്മിറ്റി, ഫിഫ ലോകകപ്പ് ഖത്തര്‍ 2022 എല്‍എല്‍സി എന്നിവ 18 വയസും അതില്‍ കൂടുതലുമുള്ള കര്‍മോല്‍സുകരായ വളണ്ടിയര്‍മാരെ തേടുന്നതായി വാര്‍ത്താകുറിപ്പ് അറിയിച്ചു.
സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ പരിശീലനവും ടൂര്‍ണമെന്റ് അക്രഡിറ്റേഷനും ബ്രാന്‍ഡഡ് യൂണിഫോമും ലഭിക്കും. കൂടാതെ അവരുടെ ഷിഫ്റ്റിനിടെ, അവര്‍ക്ക് ഭക്ഷണത്തിനും പൊതുഗതാഗത ഉപയോഗത്തിനും അര്‍ഹതയുണ്ട്.
സന്നദ്ധപ്രവര്‍ത്തകര്‍ ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ളവരായിരിക്കണം, അറബിയിലെ പ്രാവീണ്യം ഉത്തമമാണ് . കുറഞ്ഞത് എട്ട് ഷിഫ്റ്റുകളെങ്കിലും സേവനം ചെയ്യാന്‍ തയ്യാറാവണം. ഓരോ ഷിഫ്റ്റും ഏകദേശം എട്ട് മണിക്കൂര്‍ വീതം നീണ്ടുനില്‍ക്കും. ടൂര്‍ണമെന്റ് പ്രവൃത്തി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഉണ്ടാകും. ഡിസംബര്‍ 18 ന് ആണ് സമാപിക്കുക.
‘ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഭാഗമാകാനും അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പിനായി ഒരു സന്നദ്ധപ്രവര്‍ത്തകനായി തിരഞ്ഞെടുക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാനും ഇത് ഒരു മികച്ച അവസരമാണെന്ന് സംഘാടകര്‍ പറഞ്ഞു
വളണ്ടിയറാകാനുള്ള താല്‍പര്യം താഴെകൊടുത്ത ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
https://www.qatar2022.qa/en/opportunities/community-engagement/volunteers
കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected].എന്ന ഇമെയിലില്‍ ബന്ധപ്പെടാം.