
ഖത്തര്‍ യൂണിവേഴ്‌സിറ്റി ബിരുദദാനച്ചടങ്ങ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ രക്ഷാധികൃത്വത്തില്‍ നടന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ 43-ാം ബാച്ചിന്റെ (2020 ക്ലാസ്) ബിരുദദാനച്ചടങ്ങ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ രക്ഷാധികൃത്വത്തില്‍ നടന്നു. ഇന്നു രാവിലെ യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ആന്റ് ഇവന്റ്സ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനി, യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങള്‍, യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.