സൈക്കിള്‍ ഓടിക്കുന്നവര്‍ സൈക്കിള്‍ പാതകള്‍ ഉപയോഗിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സൈക്കിള്‍ ഓടിക്കുന്നവര്‍ സൈക്കിള്‍ പാതകള്‍ ഉപയോഗിക്കണമെന്ന നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയം. മെയിന്‍ റോഡുകളിലൂടെ സൈക്കിളുകള്‍ ഓടിക്കുന്നത് തീരെ സുരക്ഷിതമല്ല. നിങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ കണക്കിലെടുത്ത്് സൈക്കിള്‍ പാതയിലൂടെ മാത്രം സൈക്കിള്‍ ഓടിക്കലാണ് നല്ലത്.
ഹെല്‍മെറ്റ് ധരിക്കുക, രാത്രി സൈക്കിള്‍ ഓടിക്കുന്നവര്‍ സൈക്കിളില്‍ ലൈറ്റുകള്‍ ഘടിപ്പിക്കുക, റിഫ്‌ളക്ടര്‍ ഉപയോഗിക്കുക മുതലായവയും ശ്രദ്ധിക്കണണമെന്ന് ബന്ധപ്പെട്ടവര്‍ നിര്‍ദേശിക്കുന്നു
ഖത്തറില്‍ സൈക്കിളിംഗ് പ്രോല്‍സാഹിപ്പിക്കുന്നതിന് വിപലമായ പരിപാടികളാണ് ഗവണ്‍മെന്റ് നടത്തുന്നത്. മിക്ക നടപ്പാതകളോടും ചേര്‍ന്നും സൈക്കിളിംഗ് ട്രാക്കുകള്‍ ഒരുക്കുന്നതിന് ഖത്തര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട് ലോകോത്തര സൈക്‌ളിംഗ് ട്രാക്കൊരുക്കി ഗിന്നസ് റെക്കോര്‍ഡ് നേടിയ രാജ്യമെന്ന നിലക്ക് ആരോഗ്യ സംരക്ഷണത്തിനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും സൈക്കിള്‍ സവാരി ഏറെ പ്രധാനമാണെന്ന കാര്യമാണ് ഖത്തര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
ഖത്തറില്‍ ധാരാളം മലയാളികള്‍ സൈക്കിളിംഗ് രംഗത്ത് സജീവമാണ്. പലരും ആഴ്ച തോറും കിലോമീറ്ററുകളോളം സൈക്കിളില്‍ സഞ്ചരിക്കാറുണ്ട്. അല്‍ഖോര്‍ റോഡിനോട് ചേര്‍ന്നുള്ള ലോക റെക്കോര്‍ഡ് നേടിയ സൈക്കിള്‍ പാത ഈ രംഗത്ത് വലിയ പ്രോല്‍സാഹനമാണ്.