Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ച അഷ്‌റഫിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

സ്വന്തം ലേഖകന്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം ചെനക്കലങ്ങാടി പട്ടാക്കര വിട്ടില്‍ വി.പി അശ്റഫ് എന്ന (ഡ്രൈവര്‍അസറു)വിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതായി ഖത്തര്‍ കെ. എം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു. സാംപോക് ട്രേഡിംഗില്‍ ഡ്രൈവറായിരുന്ന അഷ്‌റഫ് (48 വയസ്) തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.

ഇന്നലെ കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്. ഖത്തറിലുള്ള ഭാര്യാ സഹോദരനും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇന്നു രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മുതദേഹം ഉച്ചയോടെ നാട്ടിലെത്തിച്ച് തേഞ്ഞിപ്പലം പടിഞ്ഞാറെ പള്ളിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഖത്തറിലെ അല്‍ ഖോറില്‍ ഡ്രൈവര്‍ ജോലി ചെയ്തുവരുന്ന അഷ്റഫ് രണ്ട് മാസം മുമ്പാണ് നാട്ടില്‍ വന്ന് പോയത്. കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച്ച രാവിലെയാണ് ഡിസ്ചാര്‍ജ് ചെയ്ത് റൂമിലെത്തിയത്. രാത്രി താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഫൗസിയയാണ് ഭാര്യ. . ഷെമീമുല്‍ ഹഖ്, നൈഷാ ഫാത്തിമ, മുഹമ്മദ് ഐസിന്‍ എന്നിവര്‍ മക്കളാണ് .
അഹമ്മദ് കുട്ടി, മൂസക്കുട്ടി, അബ്ദുസമദ് എന്നിവര്‍ സഹോദരങ്ങളാണ് .

Related Articles

Back to top button
error: Content is protected !!