
ഖത്തര്‍ ജനസംഖ്യയില്‍ നേരിയ വര്‍ദ്ധന
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ജനസംഖ്യയില്‍ നേരിയ വര്‍ദ്ധന. 2022 ജനുവരിയിലെ കണക്കനുസരിച്ച് ഖത്തര്‍ ജനസംഖ്യയില്‍ നേരിയ വര്‍ദ്ധനയുള്ളതായി റിപ്പോര്‍ട്ട്. പ്ലാനിംഗ് & സ്റ്റാറ്റിസ്റ്റിക് അതോറിറ്റിയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2021 ജനുവരിയില്‍ ഖത്തറിലെ മൊത്തം ജനസംഖ്യ 2.67 മില്ല്യണ്‍ ആയിരുന്നു. 2022 ജനുവരിയില്‍ ഇത് 2.79 ആയി ഉയര്‍ന്നതായാണ് കണക്ക്.
2022 ജനുവരിയില്‍ 1673 ജനനവും 292 മരണവും റിപ്പോര്‍ട്ട് ചെയ്തതായും പ്ലാനിംഗ് & സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അറിയിച്ചു. വിവാഹം, വിവാഹ മോചനം എന്നിവയിലും ഈ മാസം കുറവ് രേഖപ്പെടുത്തി. വിവാഹത്തില്‍ 34.7% കുറവ് ഉണ്ടായപ്പോള്‍ വിവാഹ മോചനത്തില്‍ 19.8% കുറവാണ് ജനുവരി മാസം റിപ്പോര്‍ട്ട് ചെയ്തത്.