Uncategorized
ഖത്തര്‍ യുണിവേഴ്‌സിറ്റിയില്‍ നിന്ന് സ്തനാര്‍ബുദ ഗവേഷണത്തില്‍ പി.എച്ച്.ഡി നേടി ഇന്ത്യന്‍ യുവതി
മുഹമ്മദ് റഫീഖ് : –
ദോഹ : മംഗലാപുരം സ്വദേശിയായ ഹര്‍ഷിദ ശൈലേഷാണ് ഖത്തര്‍ യുണിവേഴ്‌സിറ്റിയില്‍ നിന്ന് സ്തനാര്‍ബുദ ഗവേഷണത്തില്‍ പി.എച്ച്.ഡി നേടിയത്. സിദ്‌റ മെഡിക്കല്‍ ജീവനക്കാരിയായ ഹര്‍ഷിദ സ്ത്രീകളില്‍ സ്തനാര്‍ബുദം കണ്ടെത്തിയാല്‍ അവയുടെ വ്യാപനം ചികിത്സയിലൂടെ തടയാന്‍ എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിലൂടെ സാധ്യമാവുമെന്നും കോശങ്ങളുടെ വ്യാപനത്തിലും വളര്‍ച്ചയിലും പ്രോട്ടീന്‍ ആര്‍ജിനൈന്‍ മെത്തില്‍ ട്രാന്‍സ്ഫറൈസിന്റെ പങ്ക് മനസിലാക്കുകയും ചെയ്ത ഗവേഷണമായിരുന്നു. പ്രൊഫ സൈദ് സൈഫിന് കീഴില്‍ ഗവേഷണം നടത്തിയ ഹര്‍ഷിദ അക്കാദമിക മികവിനുള്ള ഗോള്‍ഡ് മെഡലോടെയാണ് പി.എച്ച്.ഡി നേടിയത്.