
മുന്‍ ഖത്തര്‍ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍
ദോഹ :തൃശ്ശൂര്‍ തിരുവത്ര കുഞ്ചേരി സ്വദേശി ഇപ്പോള്‍ ചാവക്കാട് പുന്നയില്‍ താമസിക്കുന്ന പരേതനായ മുസ്‌ലിം വീട്ടില്‍ അബ്ദുട്ടി മകന്‍ അബൂബക്കര്‍ ( ഡ്രൈവര്‍ ബക്കര്‍)ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി. 64 വയസ്സായിരുന്നു.
ഖത്തറില്‍ ലിമോസിന്‍ ഡ്രൈവറായി ജോലി അനുഷ്ഠിച്ചിട്ടുണ്ട്.
സുബൈദയാണ് ഭാര്യ. സുല്‍ഫിക്കര്‍, ഫര്‍സാന, ഷെഫീഖ് എന്നിവര്‍ മക്കളാണ്. ശുക്കൂറുദ്ധീന്‍ മരുമകനാണ്.