Uncategorized

സഫാരി ഔട്‌ലെറ്റുകളില്‍ ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷന് തുടക്കമായി

ദോഹ : ദോഹയിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃഖലയായ സഫാരിയില്‍ ഗോ ഗ്രീന്‍ ഗ്രൊ ഗ്രീന്‍ പ്രമോഷന് തുടക്കമായി. ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആരംഭിച്ച ഗോ ഗ്രീന്‍ ഗ്രൊ ഗ്രീന്‍ പ്രമോഷന്റെ ഉദ്ഘാടനം സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍ അഹ്ബാബി നിര്‍വഹിച്ചു. സാമൂഹിക അകലം പാലിച്ചുകൊണ്ട്് സെപ്തംബര്‍ 13 ന് വൈകീട്ട് 5 മണിക്ക് നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ഡയറക്ടറും ഗ്രൂപ്പ് ജനറല്‍ മാനേജറുമായ സൈനുല്‍ ആബിദീന്‍, സഫാരി ഗ്രൂപ്പ് ഡയറക്ടറും ചീഫ് കോഡിനേറ്ററുമായ ഷഹീന്‍ ബക്കര്‍ തുടങ്ങിയവരും മറ്റ് സഫാരി മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

വിവിധ ഇനം പച്ചക്കറികളുടെ തൈകള്‍ മുതല്‍ ഓറഞ്ച്, നാരങ്ങ, പപ്പായ, കറ്റാര്‍ വാഴ, വാഴ, മുരിങ്ങ, തുളസി, കറിവേപ്പില തുടങ്ങിയവയുടെ തൈകള്‍, തെങ്ങിന്‍ തൈകള്‍ വീട്ടിനകത്തും പുറത്തും നട്ടുപിടിപ്പിക്കാവുന്ന വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള അസ്പരാഗസ്, ആന്തൂറിയ, ബോണ്‍സായി പ്ലാന്റ്, കാക്റ്റസ്, ബാമ്പു സ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികള്‍, വിവിധ ഹാങ്ങിംഗ് പ്ലാന്റുകള്‍ തുടങ്ങി ഇറക്കുമതി ചെയ്തതും അല്ലത്തതുമായ ഒട്ടനവധി വകഭേതങ്ങള്‍ക്കൊപ്പം എല്ലാ വിധ പച്ചക്കറികളുടെയും അലങ്കാര ചെടികളുടെയും വിത്തുകളും സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

കൂടാതെ വിവിധ ചെടിച്ചട്ടികള്‍, ഗ്രോ ബാഗ്, വാട്ടറിംഗ് ക്യാന്‍, ഗാര്‍ഡന്‍ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാര്‍ഡന്‍ ഹോസുകള്‍, വിവിധ ഗാര്‍ഡന്‍ ടൂളുകള്‍, ഗാര്‍ഡനിലേക്കാവശ്യമായ ഫെര്‍ട്ടിലൈസര്‍, വളങ്ങള്‍, പോട്ടിംഗ് സോയില്‍ തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളും ഒരു കുടക്കീഴില്‍ നിരത്താന്‍ സഫാരിക്ക് കഴിഞ്ഞിട്ടിണ്ട്.
ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അതിനു ആവശ്യമായ വിത്തുകളും പച്ചക്കറി, വൃക്ഷ തൈകളും വളരെ ചുരുങ്ങിയ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷനിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സഫാരി ഗ്രൂപ്പ് ചീഫ് കോഡിനേറ്റര്‍ ഷഹീന്‍ ബക്കര്‍ അഭിപ്രായപ്പെട്ടു.

അബു ഹമൂറിലെ സഫാരി മാളിലും സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലും അല്‍ഖോറിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലും ഉംസലാല്‍ മുഹമ്മദിലെ സഫാരി ഷോപ്പിംഗ് കോംപ്ലക്‌സിലും ഈ പ്രമോഷന്‍ ഇന്നു മുതല്‍ ലഭ്യമായിരിക്കും. കൂടാതെ സഫാരിയുടെ എറ്റവും പുതിയ മെഗാ പ്രമോഷനായ വിന്‍ 50 മില്യണ്‍ മൈ സഫാരി ക്ലബ്ബ്കാര്‍ഡ് പോയിന്റ്‌സ് പ്രമോഷനിലൂടെ 50 മില്യണ്‍ സഫാരി ക്ലബ്ബ്കാര്‍ഡ് പോയിന്റ്‌സ് സമ്മാനമായി നേടാനുള്ള അവസരവും സഫാരി ഒരുക്കുന്നു. ദോഹയിലെ സഫാരി ഔട്ട്‌ലറ്റുകളില്‍ നിന്നും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ-റാഫിള്‍ കൂപ്പണ്‍ വഴി മൈ സഫാരി ക്ലബ്ബ് കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!