Uncategorized

‘അനക്ക് എന്തിന്റെ കേടാ’ സിനിമയിലെ ആദ്യഗാനം ഇന്ന് റിലീസ് ചെയ്യുന്നു

ദോഹ. ആഗസ്റ്റ് നാലിന് കേരളത്തിലെ വിവിധ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമയിലെ ആദ്യഗാനം ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം 12 മണിക്ക് സത്യം ഓഡിയോസ് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ഫ്രാന്‍സിസ് കൈതാരത്തും സംവിധായകന്‍ ഷമീര്‍ ഭരതന്നൂരും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

‘മാനാഞ്ചിറ മൈതാനത്ത് വെയില്‍ ചാരും നേരത്ത്’ എന്ന ഗാനമാണ് പുറത്തിറങ്ങുന്നത്. നഫ്‌ല സാജിദും യാസിര്‍ അഷറഫും ചേര്‍ന്ന് സംഗീതം നല്‍കിയ ഗാനത്തിന്റെ രചന എ.കെ നിസാം ആണ്. സിയ ഉള്‍ ഹഖ് ആണ് ആലാപനം.
നൂറോളം ഡാന്‍സര്‍മാര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ക്വാറിയോഗ്രഫി പ്രമുഖ നൃത്ത സംവിധായകന്‍ അയ്യപ്പദാസാണ് നിര്‍വഹിച്ചത്.
പ്രമുഖ സംഗീത സംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണ്‍ സംഗീതം നല്‍കി വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം ഉള്‍പ്പെടെ ചിത്രത്തില്‍ ആകെ നാല് ഗാനങ്ങളാണുള്ളത്.

Related Articles

Back to top button
error: Content is protected !!