ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ളവര്‍ വാക്‌സിനെടുക്കാന്‍ താമസിക്കരുത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ക്രിയാത്മകമായ വാക്‌സിനേഷന്‍ കാമ്പയിനും ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ചതാണ് ഖത്തറില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുവാന്‍ സഹായകമായതെന്നും ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ളവര്‍ വാക്‌സിനെടുക്കാന്‍ താമസിക്കരുതെന്നും പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
കോവിഡ് വൈറസിനെതിരെ ഉയര്‍ന്ന തോതില്‍ സംരക്ഷണം തുടരുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബൂസ്റ്റര്‍ ഡോസിനുള്ളള അപ്പോയിന്റ്‌മെന്റ് വൈകിപ്പിക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
എട്ട് മാസത്തിലധികം മുമ്പ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച 50 വയസിന് മീതെ പ്രായമുള്ളവര്‍, രോഗപ്രതിരോധ ശേഷി ഇല്ലാത്തവര്‍; കോവിഡ് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന വിട്ടുമാറാത്ത അവസ്ഥകളുള്ളവര്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ യോഗ്യരായവരെ നേരില്‍ ബന്ധപ്പെട്ട് അപ്പോയന്റ്‌മെന്റ് നല്‍കുകയാണ് ചെയ്യുന്നത്.
2021 സെപ്റ്റംബര്‍ 15 മുതലാണ് ഖത്തറില്‍ ഫൈസര്‍, മൊഡേണ വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി തുടങ്ങിയത്.