
ഐ.സി.ബി.എഫ് ഡ്രോയിംഗ് മല്‍സര വിജയികളെ ആദരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. അന്താരാഷ്ട്ര തൊഴില്‍ ദിനാചരണത്തോടനുബന്ധിച്ച് ഐ.സി.ബി.എഫ് ഡ്രോയിംഗ് മല്‍സര വിജയികളെ ആദരിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന സാംസ്‌കാരിക മേളയുടെ ഭാഗമായാണ് മല്‍സര വിജയികളെ ആദരിച്ചത്.
ആഡ്രാപ്രദേശില്‍നിന്ന് ഖത്തറിലെത്തിയ മാര്‍ബിള്‍ തൊഴിലാളി നാഗരാജും തെലുങ്കാനക്കാരന്‍ ഡ്രൈവറായ രാജേഷും വെല്‍ഡറായ ശങ്കരാജാര്യയുമാണ് 118 ഓളം പേര്‍ പങ്കെടുത്ത ഡ്രോയിംഗ് മല്‍സരത്തില്‍ വിജയിച്ച് സമ്മാനം വാങ്ങിയത്.
ജീവിത സാഹചര്യങ്ങളാല്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ അവസരം നഷ്ടപ്പെടുന്ന നിരവധി തൊഴിലാളികള്‍ക്ക് പ്രതീക്ഷയും ആവേശവും നല്‍കിയ ഐ.സി.ബി.എഫ് മല്‍സരം സംഘാടകര്‍ക്കും പല ഉള്‍കാഴ്ചയും നല്‍കുന്നതായിരുന്നു.