
ഖത്തറില്‍ സ്ത്രീകള്‍ക്ക് മാത്രമായി ബീച്ച് തുറന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ സ്ത്രീകള്‍ക്ക് മാത്രമായി ബീച്ച് തുറന്നു . അല്‍ ശമാല്‍ മുനിസിപ്പാലിറ്റിയിലെ അല്‍ ഗാരിയ ഏരിയയിലെ അല്‍ മംല്‍ഹാ ബീച്ച് സ്ത്രീകള്‍ക്ക് മാത്രമായി തുറന്നത്. ബീച്ച് ദിവസവും (രാവിലെ 9 മുതല്‍ രാത്രി 10 വരെ) സ്ത്രീ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും.
നോര്‍ത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹമദ് ജുമാ അല്‍ മന്നായി, മുനിസിപ്പാലിറ്റിയിലെ നിരവധി വകുപ്പ് ഡയറക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.
സമൂഹത്തിലെ അംഗങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് മാത്രമായി ഒരു ബീച്ച് തുറക്കാനുള്ള മുനിസിപ്പാലിറ്റി മന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ്് അല്‍-മംല്‍ഹ ബീച്ച് തുറന്നത്.
അല്‍-മംല്‍ഹാ ബീച്ചിന്റെ വിസ്തീര്‍ണ്ണം ഏകദേശം 15,000 ചതുരശ്ര മീറ്ററാണ്. വടക്ക് വശത്ത് നിന്ന് ഒരു പ്രധാന ഗേറ്റ് സജ്ജീകരിച്ചിരിക്കുന്നു.
ഖത്തര്‍ ദേശീയ ദര്‍ശനം 2030 കൈവരിക്കുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ താല്‍പ്പര്യാര്‍ത്ഥം കടല്‍ത്തീരത്ത് വെള്ളം കയറുന്നത് തടയാന്‍ കടല്‍ത്തീരത്ത് കയറുകളുടെ ഒരു തടസ്സം സ്ഥാപിച്ചിട്ടുണ്ട്.