Uncategorized
അറബ് കപ്പിന് ശേഷം ദോഹ മെട്രോയും മെട്രോ ലിങ്ക് സേവനങ്ങളും സാധാരണ നിലയിലാകും
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. അറബ് കപ്പിന് ശേഷം ഡിസംബര്‍ 19 മുതല്‍ ദോഹ മെട്രോയും മെട്രോ ലിങ്ക് സേവനങ്ങളും സാധാരണ നിലയിലാകുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
ഡിസംബര്‍ 19 മുതല്‍ ശനി മുതല്‍ ബുധന്‍ വരെ രാവിലെ 6 മണി മുതല്‍ രാത്രി 11 മണിവരെയായിരിക്കും സേവന സമയം. വ്യാഴാഴ്ചകളില്‍ സേവന സമയം രാവിലെ 6 മണി മുതല്‍ രാത്രി 11:59 വരെയും വെള്ളിയാഴ്ചകളില്‍, അത് ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 11:59 വരെയുമായിരിക്കും.
അറബ് കപ്പിനായി മെട്രോ സേവനങ്ങള്‍ പുലര്‍ച്ചെ 3 മണി വരെ ദീര്‍ഘിപ്പിച്ചിരുന്നു. അറബ് കപ്പ് മത്സരങ്ങള്‍ ഡിസംബര്‍ 18ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഡിസംബര്‍ 19 മുതല്‍ പഴയ നിലയിലേക്ക് സേവന ക്രമം മാറുന്നത്.