Breaking News

ഖത്തറില്‍ മലയാളി നിര്യാതനായി

ദോഹ. ഖത്തറില്‍ മലയാളി നിര്യാതനായി. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്വകാര്യ കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്യുകയായിരുന്ന റാന്നി വെച്ചൂച്ചിറ കുളമാംകുഴി ഓലിക്കല്‍ ജോര്‍ജ് മാത്യു(66) ആണ് മരിച്ചത്.
മാത്യൂവിന്റെ മൃതദേഹം ഇന്ന് 3 മണിക്ക് അബൂഹമൂറിലെ IDCC കോംപ്ലക്‌സിലെ ദോഹ ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളിയില്‍ കൊണ്ടുവരുന്നതും ഒരു മണിക്കൂര്‍ സമയം പൊതുജനങ്ങള്‍ക്ക് കാണുന്നതിനും പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കും ശേഷം വെള്ളിയാഴ്ച വെളുപ്പിനെ നാട്ടിലേക്ക് കൊണ്ടുപോകുന്നതും മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം ശനിയാഴ്ച (29.3.2025 ) രാവിലെ 8 വീട്ടില്‍ കൊണ്ടുവരുന്നതും 11 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം 12 ന് വെച്ചൂച്ചിറ സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മ പള്ളിയില്‍ സംസ്‌കാര ശുശ്രൂഷ നടത്തുകയും ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!