Uncategorized

അറബ് റീഡിംഗ് ചലഞ്ച് മത്സരങ്ങളുടെ അവസാന ഘട്ടത്തില്‍ പങ്കെടുക്കാന്‍ ഖത്തര്‍ സംഘം യു.എ.ഇയില്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ന് നടക്കുന്ന അറബ് റീഡിംഗ് ചലഞ്ച് മത്സരങ്ങളുടെ അവസാന ഘട്ടത്തില്‍ പങ്കെടുക്കാന്‍ ഖത്തര്‍ സംഘം യു.എ.ഇയിലെത്തി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് സംഘടിപ്പിക്കുന്ന അറബ് റീഡിംഗ് ചലഞ്ചില്‍ 46 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ആശയവിനിമയം, പരിചയം, സംഭാഷണം, വ്യത്യസ്ത സംസ്‌കാരങ്ങളോടുള്ള തുറന്ന മനസ്സ് എന്നിവയുടെ മൂല്യങ്ങള്‍ ഏകീകരിക്കുന്ന സമഗ്രമായ വായനയും വിജ്ഞാന പ്രസ്ഥാനവും സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് അറബ് റീഡിംഗ് ചലഞ്ച് . അറബി ഭാഷയെ ശക്തിപ്പെടുത്താനും അറിവ് കൈമാറ്റം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ഒരു ചാലക ശക്തിയായി മാറ്റാനും ശ്രമിക്കുന്നുവെന്നതിനാല്‍ സുപ്രധാനമായ മല്‍സരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!