ചെറിയാന്‍ തോമസിനും കുടുംബത്തിനും ഫോട്ട യാത്രയപ്പ് നല്‍കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 41 വര്‍ഷത്തെ ഖത്തറിലെ പ്രവാസം ജീവിതം അവസനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപക അംഗവും, മുന്‍ ട്രഷ്രററും, മാനേജിംഗ് കമ്മിറ്റി അംഗവും, ദോഹയിലെ സാമുഹിക സാംസ്‌കാരിക, മേഖലകളിലെ നിറ സന്ന്യധ്യവുമായ ചെറിയാന്‍ തോമസിനും കുടുംബത്തിനും ഫ്രണ്ട്‌സ് ഓഫ് തിരുവല്ല യാത്രയയപ്പു നല്‍കി.
ഫോട്ട പ്രസിഡണ്ട് ജിജി ജോണ്‍ അധ്യഷത വഹിച്ച യാത്രയയപ്പ് മീറ്റിംഗ് ഐ.സി.സി. പ്രസിഡണ്ട് പി.ന്‍. ബാബുരാജന്‍ ഉല്‍ഘാടനം ചെയ്തു. റജി കെ ബേബി സ്വാഗതവും, തോമസ് കുര്യന്‍ നന്ദിയും പറഞ്ഞു. കുരുവിള കെ ജോര്‍ജ്, അനീഷ് ജോര്‍ജ് മാത്യു, ആലിസ് റജി എന്നിവര്‍ പ്രസംഗിച്ചു.
ചെറിയാനും കുടുംബവും ഫ്രണ്ട്‌സ് ഓഫ് തിരുവല്ലക്ക് നല്‍കിയ സേവനങ്ങളെ പരിഗണിച്ചു ഐ.സി.സി. പ്രസിഡണ്ട് പി.ന്‍. ബാബുരാജന്‍ ചെറിയാനും കുടുംബത്തിനും ഫോട്ടായുടെ ഉപഹാരം സമര്‍പിച്ചു.
ചെറിയാന്‍ തോമസ് തങ്ങള്‍ക്കു നല്‍കിയ യാത്രയപ്പിന് ഫോട്ടക്ക് നന്ദി പറഞ്ഞു.
1980 ല്‍ ഖത്തറില്‍ എത്തിയ ചെറിയാന്‍ കുറച്ചുകാലം അലി ബിന്‍ അലി എസ്ടാബ്ലിഷ്‌മെന്റ്‌റ്, അല്‍ മുഫ്ത്ത ഗ്രൂപ്പ്, എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 1981 ല്‍ ദോഹ ബാങ്കില്‍ ചേര്‍ന്ന അദ്ദേഹം 38 വര്‍ഷത്തെ സേവനത്തിനു ശേഷം ഹെഡ് ഓഫ് ക്രെഡിറ്റ് അഡ്മിനിസ്‌ട്രെഷന്‍ ആയാണ് റിട്ടയര്‍ ചെയ്തത്.
സഹധര്‍മിണി ജോമോള്‍ തോമസ് ദോഹ മിലാഹാ കമ്പനിയില്‍ ഉധ്യഗസ്ഥയായിരുന്നു. ഫോട്ടാ വനിതാവിഭാഗം മാനേജിംഗ് കമ്മിറ്റി അംഗമായും, സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2003 ല്‍ ദോഹ പാലസ് ഹോട്ടലില്‍ കൂടിയ ഫോട്ട രൂപികരണ യോഗത്തില്‍ വച്ചു അഡ്‌ഹോക് കമ്മിറ്റി അംഗമാവുകായും, 2004 ല്‍ ഫോട്ട മാനേജിംഗ് കമ്മിറ്റിയിലേക്ക് നടന്ന തിരെഞ്ഞെടുപ്പില്‍ വിജയിച്ചു ഫോട്ടയുടെ മാനേജിംഗ് കമ്മിറ്റി അംഗമാവുകയും ചെയ്ത ചെറിയാന്‍ തോമസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.