
12 വയസ്സിന് താഴെയുള്ള കുട്ടികളില്‍ കൊറോണ വൈറസ് പടരുന്നതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികളില്‍ കൊറോണ വൈറസ് പടരുന്നതായി റിപ്പോര്‍ട്ട് . ഈ വിഭാഗത്തില്‍പ്പെട്ട കുട്ടികളെ രോഗം ബാധിക്കുക മാത്രമല്ല അവരില്‍ നിന്നും വേഗത്തില്‍ മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്നതായി നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) പകര്‍ച്ചവ്യാധി വകുപ്പ് മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ അഭിപ്രായപ്പെട്ടു.
വിട്ടുമാറാത്ത രോഗങ്ങളുള്ള ചില കുട്ടികള്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലുണ്ട്.
കുട്ടികള്‍ സുരക്ഷ മുന്‍കരുതലുകളെടുക്കുന്നുവെന്നുറപ്പുവരുത്തുവാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.