
ദോഹയില്‍ ഷോക്കേറ്റ് മരിച്ച ലഫ്സിന സുബൈറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
അമാനുല്ല വടക്കാങ്ങര
ദോഹ : ബുധനാഴ്ച രാത്രി ദോഹയില്‍ താമസ സ്ഥലത്തുനിന്നും ഷോക്കേറ്റ് മരിച്ച ലഫ്സിന സുബൈറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതായി ഖത്തര്‍ കെ.എം. സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ് സാന്‍ ചെയര്‍മാന്‍ മഹ് ബൂബ് നാലകത്ത് അറിയിച്ചു.
കമ്മറ്റിയുടെ ഇടപെടലിനെ തുടര്‍ന്നാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്നലെ രാത്രിയിലെ കണ്ണൂരിലേക്കുള്ള വിമാനത്തില്‍ കയറ്റി അയക്കാനായത്.
ഇന്നലെ മഗ്‌രിബിന് അബൂ ഹമൂര്‍ പളളിയില്‍ നടന്ന മയ്യിത്ത്് നമസ്‌കാരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.