
ഫിഫ ലോക കപ്പ് ഖത്തര്‍ 2022 ആദ്യ ഘട്ട ടിക്കറ്റ് ബുക്കിംഗ് ചൊവ്വാഴ്ച അവസാനിക്കും
റഷാദ് മുബാറക്
ദോഹ. കാല്‍പന്തുകളിയാരാധകരുടെ ആവേശമുയര്‍ത്തി ചരിത്രത്തിലാദ്യമായി അറബ് ലോകത്ത് നടക്കുന്ന ഫിഫ ലോക കപ്പ് ഖത്തര്‍ 2022 ക്കുളള ആദ്യ ഘട്ട ടിക്കറ്റ് ബുക്കിംഗ് ഫെബ്രുവരി 8 ചൊവ്വാഴ്ച ദോഹ സമയം 13:00-ന് അവസാനിക്കും .
ടിക്കറ്റ് ബുക്കിംഗ് അപേക്ഷ പ്രവാഹം തുടരുകയാണെന്നും ഇതിനകം ലക്ഷക്കണക്കിനാളുകളാണ് ടിക്കറ്റിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നും ഫിഫ അറിയിച്ചു.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടിക്കറ്റുകള്‍ക്ക് അപേക്ഷിക്കാനുള്ള ഏക ഔദ്യോഗികവും നിയമാനുസൃതവുമായ വെബ്‌സൈറ്റ് FIFA.com/tickets ആണെന്ന് എല്ലാ ഫുട്‌ബോള്‍ ആരാധകരെയും ഫിഫ ഓര്‍മ്മിപ്പിച്ചു.
ടിക്കറ്റ് അപേക്ഷകളുടെ ഫലമറിയാന്‍ മാര്‍ച്ച് 8 വരെ കാത്തിരിക്കേണ്ടി വരും.