
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. ദീര്‍ഘകാല പ്രവാസിയായ ആലപ്പുഴ കൈനകരി സ്വദേശി തോമസ് മുണ്ടപ്പള്ളിയാണ് മരിച്ചത്. 69 വയസ്സായിരുന്നു.
തദ്മൂര്‍ റൂഫ്‌സ് ആന്‍ഡ് പൂള്‍സിന്റെ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.
സാറു തോമസാണ് ഭാര്യ. ടെസു, ടിനു, തനു എന്നിവര്‍ മക്കളാണ് .
തോമസിന്റെ നിര്യാണത്തില്‍ തദ്മൂര്‍ ഹോള്‍ഡിംഗ് അനുശോചനമറിയിച്ചു
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.