Archived Articles

എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് ‘എ ഡേ വിത്ത് ഫണ്‍ എന്‍ ഗേജ്മന്റ് ആന്റ് റിലീഫ് ഫോര്‍ ബോഡി ആന്റ് മൈന്റ് ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് ‘എ ഡേ വിത്ത് ഫണ്‍ എന്‍ ഗേജ്മന്റ് ആന്റ് റിലീഫ് ഫോര്‍ ബോഡി ആന്റ് മൈന്റ് എന്ന തലക്കെട്ടില്‍ കള്‍ചറല്‍ ഫോറം ഖത്തര്‍ സംഘടിപ്പിച്ച പരിപാടികള്‍ ശ്രദ്ധേയമായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും പ്രായ ഘടനയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തിരിച്ച് വിവിധ മത്സര പരിപാടികള്‍ അരങ്ങേറി.

ഇന്ത്യന്‍ സ്‌പോര്‍ട്ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ് ഉദ്ഘാടനം ചെയ്തു. എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് 2022 ന്റെ പതാക ഡോ. മോഹന്‍ തോമസ് എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് വൈസ് പ്രസിഡണ്ട് സഞ്ചയ് ചെറിയാന് കൈമാറി. ദീപശിഖകള്‍ കിംസ് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ഡോ. ദീപിക നടുമുറ്റം വൈസ് പ്രസിഡണ്ട് നിത്യ സുബീഷിനും റാക് ഹോള്‍ഡിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ കുന്നത്ത് എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് കണ്‍വീനര്‍ അനസ് ജമാലിനും കൈമാറി. ഫിഫ വേള്‍ഡ് കപ്പിനെ സ്വാഗതം ചെയ്ത് കൊണ്ട് അത്‌ലറ്റുകള്‍ അണി നിരന്ന പ്രയാണവും അരങ്ങേറി.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മെമ്പര്‍ സഫീര്‍ റഹ്മാന്‍, കെയര്‍ ആന്റ് ക്യുവര്‍ എം.ഡി. ഇ.പി അബ്ദുറഹ്മാന്‍, അല്‍ ഹയ്കി എം. ഡി. അസ്ഗറലി, ഫെസ്റ്റിവല്‍ ലിമോസിന്‍ മാനേജര്‍ ഷബീര്‍ കുറ്റ്യാടി, ബ്രാഡ്മ ഗ്രൂപ്പ് എം.ഡി ഹഫീസ്, ഓര്‍ഗ്ഗനൈസിംഗ് കമ്മറ്റിയംഗങ്ങളായ എ.സി മുനീഷ്, മുഹമ്മദ് കുഞ്ഞി ഷാനവാസ് ഖാലിദ്, സജ്‌ന സാക്കി, മജീദ് അലി, താസീന്‍ അമീന്‍, അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, അഹമ്മദ് ഷാഫി, സിദ്ദീഖ് വേങ്ങര, ഡോ. താജ് ആലുവ തുടങ്ങിയവര്‍ മത്സര വിജയികള്‍ക്കുള്ള മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!