
സി.ബി.എസ്.ഇ പൊതുപരീക്ഷകള്‍ ഏപ്രില്‍ 26 ന് ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. 2021- 2022 വര്‍ഷത്തെ സി.ബി. എസ്.ഇ 10, 12 ക്‌ളാസുകളിലെ പൊതു പരീക്ഷകളുടെ രണ്ടാം ഭാഗം ഏപ്രില്‍ 26 ന് ആരംഭിക്കും. ഓഫ് ലൈനായാണ് പരീക്ഷകള്‍ നടക്കുക. പരീക്ഷ ടൈം ടേബിള്‍ ഉടന്‍ പ്രഖ്യാപിക്കും.ഒബ്ജക്ടീവ് ടൈപ് ചോദ്യങ്ങളും സബ്ജക്ടീവ് ടൈപ് ചോദ്യങ്ങളുമുണ്ടാകും.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം മുതലാണ് സി.ബി. എസ്.ഇ പൊതുപരീക്ഷകള്‍ പുതിയ രൂപഭാവങ്ങളോടെ രണ്ട് ഭാഗങ്ങളായി നടത്തുവാന്‍ തീരുമാനിച്ചത്. ആദ്യ ഭാഗം നവംബര്‍ , ഡിസംബര്‍ മാസങ്ങളിലായി നടത്തിയിരുന്നു.
രണ്ട് ഭാഗങ്ങളിലേയും പ്രകടനം വിലയിരുത്തിയാണ് പരീക്ഷ ഫലപ്രഖ്യാപനമുണ്ടാവുക.