
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. സ്വദേശി വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ മാട്ടൂല്‍ മുക്കം വെങ്ങരമുക്കില്‍ താമസിക്കുന്ന ശിഹാബ് (36)പുന്നക്കലാണ് ഇന്നലെ ഹമദ് ഹോസ്പ്പിറ്റൽ വെച്ച് മരണപെട്ടത്.
മാതാവ് ആബിദ, സഹോദരൻ തസ്‌ലീം, സഹോദരിമാർ റുബീന, സബീന, ഫബീന.
മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.