- October 4, 2023
- Updated 9:13 am
‘ദ പര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ്’ ദുബൈയില്‍ പ്രകാശനം ചെയ്തു
- February 14, 2022
- GENERAL
അമാനുല്ല വടക്കാങ്ങര
ദുബൈ. ഫിഫ 2022 ഖത്തര്‍ ലോകകപ്പ് തയ്യാറെടുപ്പുകളും ഖത്തറിന്റെ കായിക കുതിപ്പുകളും അടയാളപ്പെടുത്തി പ്രമുഖ ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയപ്ലസ് പ്രസിദ്ധീകരിച്ച ‘ദ പര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ്’ ദുബൈയില്‍ പ്രകാശനം ചെയ്തു.
ദുബൈ റമദ ഹോട്ടലില്‍ നടന്ന ചടങ്ങില്‍. കലാ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ സാന്നിധ്യവും ലൈഫ് വേ ഗ്രൂപ്പ് സി.ഇ.ഒയുമായ അന്‍സാര്‍ കൊയിലാണ്ടി പ്രകാശനം ചെയ്തു. ലോകോത്തര സ്റ്റേഡിയങ്ങളും അത്യാധുനിക സൗകര്യങ്ങളുമൊരുക്കിയാണ് ഫിഫ 2022 ലോകകപ്പ് കാല്‍പന്തുകളിയാരാധകരെ സ്വാഗതം ചെയ്യുവാന്‍ ഖത്തര്‍ കാത്തിരിക്കുന്നതെന്ന്
പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിയ ഖത്തര്‍ വേള്‍ഡ്കപ്പ് ഫാന്‍ ലീഡറും ഫിഫ ഫാന്‍ മൂവ്മെന്റിലെ ഇന്ത്യന്‍ അമ്പാസിഡറുമായ ജാമിര്‍ വലിയമണ്ണില്‍ പറഞ്ഞു.
ഖത്തറിലെത്തി ഫിഫ ലോകകപ്പിനുള്ള സൗകര്യങ്ങള്‍ നേരില്‍ കാണാന്‍ സാധിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിശ്വസനീയമായ ഒരുക്കങ്ങളാണ് ഖത്തര്‍ നടത്തിയിരിക്കുന്നതെന്ന് പറയാന്‍ കഴിയുമെന്ന് ജാമിര്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ സ്റ്റേഡിയങ്ങളും ലോകകപ്പിനുള്ള ഒരുക്കങ്ങളും സമയത്തിനു മുമ്പുതന്നെ പൂര്‍ത്തിയാക്കിയാണ് കോവിഡ് മഹാമാരിക്കാലത്തും ഫുട്ബോള്‍ ലോകത്തെ മാത്രമല്ല സംഘാടകരെയും ഫിഫയെയും ഞെട്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫിഫ 2022 ഖത്തര്‍ ലോകകപ്പിന്റെ സംഘാടകരായ സുപ്രീം കമ്മറ്റി ഫൊര്‍ ഡെലിവറി & ലെഗസിയുടെ പ്രത്യേക ക്ഷണപ്രകാരം ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങള്‍ നേരില്‍ കാണാന്‍ കഴിഞ്ഞതായും ജാമിര്‍ വലിയമണ്ണില്‍ കൂട്ടിച്ചേര്‍ത്തു.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും പ്രശസ്ത എഴുത്തുകാരിയുമായ ജാസ്മിന്‍ സമീര്‍, ബെല്ലോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ബഷീര്‍, ന്യൂ മറീന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷൗക്കത്ത് അലി കരിമ്പനക്കല്‍, കലാ സാംസ്‌ക്കാരിക സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വമായ ഷാജി പുഷ്പാംഗദന്‍, യുവ സംരംഭകന്‍ നൗഷാദ് അണ്ടിക്കോട് എന്നിവര്‍ സംബന്ധിച്ചു.
ഖത്തര്‍ കായികദിനത്തോടനുബന്ധിച്ച് മീഡിയപ്ലസ് പ്രസിദ്ധീകരിച്ച ‘ദ പര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ്’ ഗള്‍ഫ് മേഖലയിലെ കായികരംഗത്തും കലാസാംസ്‌കാരിക രംഗത്തും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹ്യ സാംസ്‌കാരിക സംരംഭ മേഖലകളിലെ നിരവധി പ്രമുഖരാണ് ഇതിനകം പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങിയത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും പുസ്തകത്തിന്റെ കോപ്പികള്‍ ലഭ്യമാക്കുമെന്ന് മീഡിയപ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര അറിയിച്ചു.
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,070
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,552
- VIDEO NEWS6