Breaking NewsUncategorized

ജോസ് ഫിലിപ്പിനും ജെബി കെ ജോണിനും ഡോ. ഷഫീഖ് ഹുദവിക്കും പ്രവാസി ഭാരതി അവാര്‍ഡ് സമ്മാനിച്ചു

ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായിക സേവന മേഖലകളില്‍ ശ്രദ്ധേയരായ ജോസ് ഫിലിപ്പിനും ജെബി കെ ജോണിനും ഡോ. ഷഫീഖ് ഹുദവിക്കും പ്രവാസി ഭാരതി അവാര്‍ഡ് സമ്മാനിച്ചു. തിരുവനന്തപുരം ഫോര്‍ട്ട് മാനര്‍ ഹോട്ടലില്‍ നടന്ന ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷത്തില്‍ ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, മുന്‍ മന്ത്രി സി ദിവാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

ജെബി കെ ജോണിന് പ്രവാസി ഭാരതി മാനവ സേവാ പുരസ്‌കാരവും ജോസ് ഫിലിപ്പിന് പ്രവാസി ഭാരതി സംരംഭക പുരസ്‌കാരവും ഡോ. ഷഫീഖ് ഹുദവിക്ക് പ്രവാസി ഭാരതി കര്‍മ ശ്രേഷ്ഠ പുരസ്‌കാരവുമാണ് സമ്മാനിച്ചത്.

പ്രവാസി ബന്ധു ഡോ. എസ് അഹ് മദ് ചടങ്ങിന് നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!