സാധാരണ രീതിയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അടുത്ത മാസം പകുതിയോടെ ഇന്ത്യ അനുമതി നല്‍കിയേക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി നിര്‍ത്തിവെച്ച സാധാരണ രീതിയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അടുത്ത മാസം പകുതിയോടെ ഇന്ത്യ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡ്് സ്ഥിതിഗതികള്‍ ഗണ്യമായി മെച്ചപ്പെടുകയും വാക്‌സിനേഷന്‍ കാമ്പയിന്‍ കാര്യക്ഷമമായി മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാധാരണ രീതിയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് വ്യോമയാനമന്ത്രാലയം പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഇനുമതി തേടിയതായാണ് അറിയുന്നത്.
കോവിഡിന് മുമ്പ് പ്രതിവാരം 2800 അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് ഇന്ത്യ നടത്തിയിരുന്നത്. നിലവില്‍ എയര്‍ ബബിള്‍ കരാറിന്റെ അടിസ്ഥാനത്തില്‍ പരിമിതമായ സര്‍വീസുകളാണ് നടക്കുന്നത്. സാധാരണ രീതിയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് പ്രവാസികള്‍ക്ക് ഏറെ സൗകര്യപ്രദമാകും.