Archived Articles
തളിപ്പറമ്പ ഫുട്‍ബോൾ മേള-2022 ബ്രോഷർ പ്രകാശനം ചെയ്തു
ഖത്തറിലെ ദോഹയിൽ മാർച്ച് 18ന് ഖത്തർ തളിപ്പറമ്പ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രഥമ തളിപ്പറമ്പ ഫുട്‍ബോൾ മേള-2022 ഫുട്‍ബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം എ.ബി.സി മാനേജിങ് ഡയറക്ടർ മദനി, മാനേജിങ് പാർട്ണർ വാഹിദ് എന്നിവർ ചേർന്ന് നിർവഹിച്ചു.
സൽവ റോഡിലെ എ.ബി.സി ഹോസ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ തളിപ്പറമ്പ ഫുട്‍ബോൾ മേള ഭാരവാഹികളായ ഷമീം മലിക്കൻ, അബ്ദുൾ റഹ്മാൻ, മജീദ്, മുഹമ്മദലി, റംസാൻ ശരീഫ്, സാഹിദ്, ഹുനൈഫ്, ജാഫർ, അനസ്, റഷീദ്, മൻസൂർ എന്നിവർ സംബന്ധിച്ചു.
തളിപ്പറമ്പിലെ എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ദോഹയിലെ കേംബ്രിഡ്ജ് സ്‌കൂളിൽ വെച്ച് നടക്കും.