
വയനാട് സ്വദേശി ഖത്തറില്‍ നിര്യാതനായി
ദോഹ. വയനാട് സ്വദേശി ഖത്തറില്‍ നിര്യാതനായി . വയനാട് മീനങ്ങാടി കാര്യംപാടി സ്വദേശി ഹാരിഷ് ബാബുവാണ് മരിച്ചത്. 42 വയസ്സായിരുന്നു. ജി ഫോര്‍ എസ് എന്ന സെക്യൂരിറ്റി കമ്പനി ജീവനക്കാരനായിരുന്നു. കുറച്ചു ദിവസങ്ങളായി ഹമദ് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
സമീനയാണ് ഭാര്യ. ആദില്‍ റഹ്‌മാന്‍,5 വയസ്സ്, അഷ്‌ലിം,4 വയസ്സ് എന്നിവര്‍ മക്കളാണ് .
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.