Breaking News
സാധാരണ വാണിജ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ
അമാനുല്ല വടക്കാങ്ങര
ദോഹ. നീണ്ട രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സാധാരണ വാണിജ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ. ഈ മാസം 27 മുതല്‍ സാധാരണ രീതിയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചത്.
കോവിഡ് മഹാമാരി കാരണം 2020 മാര്‍ച്ച് 23 നാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.
വ്യോമയാന മേഖലയില്‍ വലിയ ഉണര്‍വുണ്ടാക്കുന്ന തീരുമാനമാണിത്.