Archived Articles

അമ്പതാമത് അമീരി കപ്പിന് ഖലീഫ സ്റ്റേഡിയമൊരുങ്ങി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഏറ്റവും വലിയ പ്രാദേശിക ഫുട്‌ബോള്‍ ടൂര്‍ണമെന്റായ അമീരി കപ്പിന് ഖലീഫ സ്റ്റേഡിയം ഒരുങ്ങി . ഈ മാസം 18 നാണ് മല്‍സരം. മാര്‍ച്ച് 14 ന് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനലിലാണ് ആരൊക്കെയാണ് ഫൈനലില്‍ കളിക്കുക എന്ന ചിത്രം തെളിയുക. ആദ്യ സെമിയില്‍ അല്‍ ഗരാഫ അല്‍ വക്രയെയും നിലവിലെ ചാമ്പ്യന്മാരായ അല്‍ സദ്ദ് രണ്ടാം സെമിയില്‍ അല്‍ ദുഹൈലിനെയും നേരിടും.

ഗംഭീരമായ കായിക കാര്‍ണിവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമീര്‍ കപ്പ് ഫൈനല്‍ മല്‍സരത്തിന്റെ മാര്‍ക്കറ്റിംഗ്, മീഡിയ പ്ലാന്‍ വളപുരോഗമിക്കുകയാണ് . ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വെബ്സൈറ്റ് വഴി 50, 10 റിയാലുകളുടെ ടിക്കറ്റുകള്‍ഡ ലഭ്യമാണ് . ഓരോ ടിക്കറ്റിനും ഒരു പ്രത്യേക ഖത്തര്‍ ഐഡി നമ്പര്‍ ഉണ്ടെങ്കില്‍ ഓരോ ആരാധകനും പരമാവധി 10 സീറ്റുകള്‍ ബുക്ക് ചെയ്യാം.

സ്‌റ്റേഡിയത്തിന്റെ 75 ശതമാനം ശേഷിയിലാണ് മല്‍സരം നടക്കുക. വാക്‌സിനെടുത്തവര്‍ക്കും നിശ്ചിത സമയത്ത് കോവിഡ് ഭേദമായവര്‍ക്കുമാണ് പ്രവേശനം.

‘5 വയസ്സിന് താഴെയുള്ള ആരാധകര്‍ക്ക് അമീര്‍ കപ്പ് ഫൈനലില്‍ പങ്കെടുക്കാം. കിക്കോഫിന് 24 മണിക്കൂറിനുള്ളില്‍ അംഗീകൃത ആരോഗ്യ കേന്ദ്രത്തില്‍ നിന്നും റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുകയും ടെസ്റ്റ് ഫലം നെഗറ്റീവ് എന്നതിന്റെ തെളിവ് സ്റ്റേഡിയം ഗേറ്റില്‍ ഹാജരാക്കുകയും ചെയ്യണം.

‘2022 ലോകകപ്പിനായി പൂര്‍ത്തിയാക്കിയ ആദ്യത്തെ സ്റ്റേഡിയമാണ് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, രാജ്യത്തെ ഏറ്റവും അഭിമാനകരമായ ടൂര്‍ണമെന്റിന്റെ ഫൈനലിന് ആതിഥേയത്വം വഹിക്കാന്‍ ഇത് തയ്യാറാണ്. . 2022 ലോകകപ്പിനായി ഞങ്ങള്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന പല പ്രവര്‍ത്തന പദ്ധതികളും ഈ ഗെയിമിനായി നടപ്പിലാക്കുമെന്ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ ഫെസിലിറ്റി ഇന്‍ ചാര്‍ജ് ശൈഖ് അഹമ്മദ് അല്‍ താനി പറഞ്ഞു

Related Articles

Back to top button
error: Content is protected !!