Breaking News

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലേക്ക് നിരോധിക്കപ്പെട്ട മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു . എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസിലെ തപാല്‍ കണ്‍സൈന്‍മെന്റ് വിഭാഗമാണ് ഖത്തറിലേക്ക് ഷാബോ (ഷാബു) കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.

കടലാസ് ഫയലുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനറി സാധനങ്ങള്‍ക്കിടയില്‍ ് ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.
പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ ഭാരം 499 ഗ്രാമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത മയക്കുമരുന്ന് രാജ്യത്തെ സുരക്ഷാ അധികാരികള്‍ക്ക് കൈമാറിയതായും കസ്റ്റംസ് അറിയിച്ചു.

രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ അധികൃതര്‍ തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാനായിരിക്കാനുമുള്ള തുടര്‍ച്ചയായ പരിശീലനവും ഉള്‍പ്പെടെ എല്ലാ പിന്തുണയും നല്‍കുന്നു.അതിനാല്‍ ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുക അത്യന്തം അപകടകരമാണെന്നും പിടിക്കപ്പെട്ടാല്‍ യാതൊരു നിലക്കും രക്ഷപ്പെടാനാവില്ലെന്നും കസ്റ്റംസ് മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Back to top button
error: Content is protected !!