Archived Articles

നടുമുറ്റം ലോഗോ പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ:ഖത്തറിലെ സാമൂഹിക സാംസ്‌കാരിക സേവന മേഖലകളില്‍ സജീവ സാന്നിധ്യമായ മലയാളി വനിതാ കൂട്ടായ്മയായ നടുമുറ്റം ഖത്തറിന് പുതിയ ലോഗോയായി. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഐ.സി ബി. എഫ് മെഡിക്കല്‍ ക്യാമ്പ് ഹെഡ് രജനി മൂര്‍ത്തിയാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്.

ബ്രേക് ദ ബയസ് എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ എന്റര്‍ടൈനര്‍ ആര്‍ ജെ സൂരജ്, ടോസ്റ്റ് മാസ്റ്റര്‍ മന്‍സൂര്‍ മൊയ്തീന്‍,സാമൂഹിക പ്രവര്‍ത്തക നിമിഷ നിഷാദ്,കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദ്,ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ ,കള്‍ച്ചറല്‍ ഫോറം സെക്രട്ടറി അഹമദ് ഷാഫി തുടങ്ങിയവര്‍ അതിഥികളായിരുന്നു.

ശാദിയ ശരീഫ് നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ അഹ്‌സന കരിയാടന്‍,നുഫൈസ, സഹ് ല കെ,നൂര്‍ജഹാന്‍ ഫൈസല്‍,മുനീറ തുടങ്ങിയ വരും സംസാരിച്ചു.സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ക്ക് അറുതി വരുത്തേണ്ടത് വീടകങ്ങളില്‍ നിന്നാണെന്നും സ്വന്തം സ്വത്വത്തെ ബഹുമാനിച്ചുകൊണ്ട് തന്നെ തന്റെ കഴിവുകളെ തിരിച്ചറിയേണ്ടതും അത് ഫലപ്രദമാക്കേണ്ടതും സ്ത്രീകള്‍ തന്നെയാണെന്നും വിവിധ വിഷയങ്ങളില്‍ സ്ത്രീ ഇരയാക്കപ്പെടുന്നത് ജാതിയുടെയും മതത്തിന്റെയും പേരില്‍ കൂടിയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.ദോഹയിലെ യുവ എഴുത്തുകാരി സമീഹ ജുനൈദിനെയും നടുമുറ്റം ലോഗോ തയ്യാറാക്കിയ സമീഹ അബ്ദുസ്സമദിനെയും സദസ്സില്‍ ആദരിച്ചു.

യുക്രൈനിലെ പ്രശ്‌നബാധിത സ്ഥലങ്ങളില്‍ നിന്നും ഖത്തറില്‍ തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളെ അനുമോദിക്കുകയും അവര്‍ തങ്ങളുടെ ഭീതിതമായ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

നടുമുറ്റം കേന്ദ്ര കമ്മിറ്റിയംഗം ലത കൃഷ്ണ പരിപാടികള്‍ നിയന്ത്രിച്ചു.ശരണ്യ ശശിരാജ് ഗാനമാലപിച്ചു.നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി,ജനറല്‍ സെക്രട്ടറി മുഫീദ അബ്ദുല്‍ അഹദ്,സെക്രട്ടറിമാരായ ഫാത്വിമ തസ്‌നീം,സകീന അബ്ദുല്ല ,വൈസ് പ്രസിഡന്റ് നിത്യ സുബീഷ്,നടുമുറ്റം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നജ്‌ല നജീബ്,മാജിദ മഹ്‌മൂദ്,ഹുദ, സുമയ്യ താസീന്‍, സനിയ കെ സി, നൂര്‍ജഹാന്‍ ഫൈസല്‍, സന നസീം, ഹുമൈറ, വാഹിദ നസീര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നുഫൈസ സ്വാഗതം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!