IM Special

ഉക്രൈന്‍ വിദ്യാര്‍ത്ഥികളുടെ ഒഴിപ്പിക്കലിന് ലോക മലയാളികളുടെ ഏകോപന നേതൃത്വം ഏറ്റെടുത്തു ഖത്തര്‍ മലയാളിയും പി എം എഫ് ഗ്ലോബല്‍ പ്രസിഡന്റും ആയ എം പീ സലീം

അമാനുല്ല വടക്കാങ്ങര

ദോഹ. അവസരത്തിന്റെ ഔചിത്യമനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കുന്ന നിരവധി മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ ലോകത്തെമ്പാടുമുണ്ട്. അത്തരത്തില്‍ ഉയര്‍ന്നു പ്രവര്‍ത്തിച്ചാണ് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ (പി എം എഫ് ഗ്ലോബല്‍) പ്രസിഡന്റും ഖത്തര്‍ മലയാളിയുമായ എം പീ സലീം മാധ്യമ ശ്രദ്ധയാകര്‍ഷിക്കുന്നത്. എം.പി. സലീം തന്റെ ഉക്രന്‍ ദൗത്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവെക്കുകയാണിവിടെ.

ഉക്രൈന്‍ റഷ്യ യുദ്ധ സാധ്യത കണക്കിലെടുത്തു ഫെബ്രുവരി 17 ന് തന്നെ പി എം എഫ് ഗ്ലോബല്‍ ഹെല്‍പ്‌ഡെസ്‌ക് ആരംഭിച്ചാണ് സലീമിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തനമാരംഭിച്ചത്. വാട്സാപ്പ് നമ്പറും, ഇമെയിലും വഴി ഏകദേശം 4000 ത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ക്കും പ്രവാസികള്‍ക്കും സേവനം ചെയ്യാനായതായാണ് കണക്കാക്കപ്പെടുന്നത്.

ഫെബ്രവരി 18. നോര്‍ക്ക വൈസ്ചെയര്‍മാന്‍ ശ്രീരാമകൃഷ്ണനുമായി സംസാരിക്കുകയും നോര്‍ക്കയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചു കത്തയക്കുകയും ചെയ്തപ്പോള്‍ പൂര്‍ണ പിന്തുണയാണ് ലഭിച്ചത്. അവിടുന്നങ്ങോട്ട് എല്ലാ വഴികളിലൂടേയും സഹായങ്ങള്‍ ഏകോപിക്കാനുള്ള ശ്രമങ്ങളായിരുന്നു.

ഫെബ്രുവരി 24 റഷ്യന്‍ സൈന്യം ഉക്രൈനില്‍ അധിനിവേശം നടത്തിയ അന്ന് തന്നെ ബങ്കറില്‍ കുടുങ്ങിയ കുറെ അധികം വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഹെല്‍പ്‌ഡെസ്‌കില്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നോര്‍ക്കക്കും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രിക്കും പെട്ടെന്നുള്ള ഒരു ഇടപെടലിന് അഭ്യര്‍ത്ഥിച്ചു കത്തയച്ചു. അന്ന് തന്നെ വിദ്യാര്‍ഥികളേയും ബന്ധപ്പെട്ടവരേയും ഉള്‍പ്പെടുത്തി പ്രത്യേക വാട്സ് അപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.

ഉക്രൈനിലെ വിന്നിറ്റ്സ്യ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ പരാതികളാണ് ആദ്യമായി കിട്ടിയത്, പിന്നീട് ഒഡെസ യൂണിവേഴ്സിറ്റി, കാര്‍കിവ്, സുമി എന്നിവിടങ്ങളില്‍ നിന്നെല്ലാം വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും, അവരുടെ ബന്ധുക്കളുടെയും, ലോകകേരള സഭ മെമ്പര്മാരുടെയും, ഇതര അന്താരാഷ്ട്ര മലയാളി സംഘടന ഭാരവാഹികളുടെയും പരാതികളുടെ ഒരു പ്രവാഹം തന്നെ ആയിരുന്നു, ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 10 വരെ സമയമോ സന്ദര്‍ഭമോ, സംഘടനയോ നോക്കാതെ ജോലി ചെയ്തു. ലഭിക്കുന്ന ലിസ്റ്റുകള്‍ ഉക്രൈന്റെ പല ഭാഗങ്ങളിലുള്ള
യൂണിവേഴ്സിറ്റികള്‍ ആയതിനാല്‍ അവരുടെ അടുത്ത ബോര്‍ഡര്‍ രാജ്യങ്ങളിലെ ഒഫീഷ്യല്‍സുമായി കോര്‍ഡിനേറ്റു ചെയ്തു.

ഒഡെസ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളോട് മള്‍ഡോവയിലേക്കു എത്താന്‍ അവിടത്തെ ബോര്‍ഡര്‍ ഇന്‍ചാര്‍ജും ഓസ്ട്രിയന്‍ എംബസ്സിയിലെ ഫസ്റ്റ് സെക്രട്ടറിയും ആയ
ഗ്യാന്‍വീര്‍ സിങിന്റെ നിര്‍ദേശം അവിടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കൈ മാറി,അവര്‍ അങ്ങോട്ട് പോയി, വിന്നിട്ട്സിയ വിദ്യാര്‍ഥികള്‍ സ്ലോവാക്യയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു, കുറെ വിദ്യാര്‍ത്ഥികളെ റോമനിയയിലെക്കും , ഹങ്കരിയിലേക്കും അയച്ചു, കുറെ പേരെ പോളണ്ടിലേക്കും അയച്ചു.

ലോകം മുഴുവനും മലയാളികളായുള്ള ലോക കേരള സഭ ഗ്രൂപ്പില്‍ എംബസ്സി ഉദ്യോഗസ്ഥരില്‍ നിന്നും വിദേശ കാര്യ ഓഫീസില്‍ നിന്നും തത്സമയം ലഭിച്ച നിര്‍ദേശങ്ങളും, വിദ്യാര്‍ത്ഥികളുമായി സംവദിക്കേണ്ട കാര്യങ്ങളും സമയ ബന്ധിതമായി അറിയുക്കാനായി. മള്‍ഡോവയിലും, സ്ലോവാക്യയിലും, റോമനിയയയിലും , പോളണ്ടിലും, ഹങ്കറിയിലുമുള്ള സംഘടന കോര്‍ഡിനേറ്റര്‍മാരും സജീവമായി കൂടെ നിന്നു. അമേരിക്കയിലെ ഡോ. ആനി ലിബുവും,ഡോ. ജോസ്‌കാനറ്റും യു കെയിലെ വര്‍ഗീസ് ജോണും വിവിധ സംഘടന നേതാക്കളും സഹായത്തിനുണ്ടാിരുന്നു.

എല്ലാവരെയും ആശങ്കാലയിലാക്കിയ 700 ഓളം സുമി വിദ്യാര്‍ത്ഥികളുടെ ഒഴിപ്പിക്കല്‍ ഏറ്റവും വലിയ ദൗത്യമായിരുന്നു. കേരള സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ശക്തവും, ധീരവുമായ നീക്കത്തിലൂടെ 13 ബസുകളിലായി എംബസി ഉദ്യോഗസ്‌തോരോടൊപ്പം സുമിയിലെ വിദ്യാര്‍ഥികള്‍ പോളണ്ടില്‍ എത്തുകയും അവിടന്ന് ഡല്‍ഹി വഴി എല്ലാവരും മാര്‍ച്ച് 11 നു വീടണയുകയും ചെയ്തപ്പാഴാണ് ആശ്വാസമായത്.

കഴിഞ്ഞ 39 വര്‍ഷമായി കുടുംബ സമേതം ഖത്തറില്‍ വസിക്കുന്ന മാഹി സ്വദേശിയായ എം പീ സലീം ഖത്തര്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടറും, എം എം സ്‌കൂള്‍ അലുംനി ഖത്തര്‍ ചെയര്‍മാനും, ക്യൂമാസ്സ് എന്ന ഖത്തറിലെ മാഹിക്കാരുടെ കൂട്ടായ്മയുടെ സ്ഥാപക പ്രസിഡന്റുമാണ്

Related Articles

Back to top button
error: Content is protected !!