Archived Articles

ഫോക്ക് ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്ബാളിന് പ്രൗഡോജ്വലമായ സമാപനം

ദോഹ. ഫോക് (ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് ) ‘കിക്ക് ഓഫ് 2022’ എന്ന പേരില്‍ നടത്തിയ ഓള്‍ ഇന്ത്യാ സെവന്‍സ് ഫുട്ബാളിന്റെ സെമി ഫൈനല്‍ – ഫൈനല്‍ മത്സരങ്ങള്‍ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചു വിവിധ പരിപാടികളോടെ സമാപിച്ചു.
വാശിയേറിയ മത്സരത്തില്‍ മേറ്റ്‌സ് ഖത്തറിനെ ഒരു ഗോളിന് പരാജയപ്പെടുത്തി സിറ്റി എക്‌സേഞ്ച് ജേതാക്കളായി. ജേതാക്കള്‍ക്കുള്ള ട്രോഫി ഇന്ത്യന്‍ അമ്പാസഡര്‍ ശ്രീ ഡോ: ദീപക് മിത്തല്‍ കൈമാറി. സമാപനത്തോടനുബന്ധിച്ച് നടത്തിയ കളരിപ്പയറ്റ് – കോല്‍ക്കളി – ഫോക്കി ലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങളും അമ്പാസഡര്‍ ആസ്വദിക്കുകയും കളിക്കാരെയും കലാകാരന്‍മാരെയും അഭിനന്ദിക്കുകയും ചെയ്തു. കുടാതെ കിക്ക് ഓഫ് 2022 ന്റെ ഭാഗമായി ‘കോഴിക്കോടന്‍ കിസ്സ ‘ ഫോക്കിലെ വനിതാ വിഭാഗം അംഗങ്ങള്‍ ഒരുക്കിയ മലബാര്‍ വിഭവങ്ങളുടെ സ്റ്റാളുകള്‍ സന്ദര്‍ശിക്കുകയും അനുമോദിക്കുകയും ചെയ്തു. ഏകദേശം മുക്കാല്‍ മണിക്കൂറോളം സമാപന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ച ബഹു അമ്പാസഡര്‍ ഫോക്കിന് ആശംസകള്‍ നേര്‍ന്നു.


ഐ സി സി പ്രസിഡണ്ട് പി.എന്‍ ബാബു രാജ്, ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ എസ് സി വൈസ് പ്രസിഡന്റ് ഷിജി വലിയകത്ത്, ഐ ബി എന്‍ വൈസ് പ്രസിഡന്റ് കെ.പി അഷ്റഫ്, മുന്‍ ഐ സി സി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഐ സി ബി എഫ് ജനറല്‍ സിക്രട്ടറി സാബിത് ഷബീര്‍, ഐ എസ് സി മെമ്പര്‍മാരായ കെ.വി ബോബന്‍, സഫീര്‍ റഹ്‌മാന്‍, ഐ എസ് സി അഡൈസറി ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് ഈസ, കെ ബി എഫ് ജനറല്‍ സിക്രട്ടറി നിഹാദ് അലി, കെ ബി എഫ് മുന്‍ സാരഥികളായ ജയരാജ്, അബ്ദുള്ള തെരുവത്തു, താജുദ്ധീന്‍ നാട്ടിക, ഇന്‍കാസ് നേതാക്കളായ ഹൈദര്‍ ചുങ്കത്തറ, ജയപാല്‍, 98.6 എഫ് എം റേഡിയോ മാര്‍ക്കറ്റിങ് ഹെഡ് നൗഫല്‍, റൗഫ് കൊണ്ടോട്ടി എന്നീ വിശിഷ്ടാഥികള്‍ വിജയികര്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുകയും സമാപന പരിപാടികളില്‍ പങ്കാളികളാവുകയും ചെയ്തു.
ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ ഇ.പി അബദുറഹിമാന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഫോക്ക് പ്രസിഡണ്ട് കെ.കെ.ഉസ്മാന്‍ അധ്യക്ഷത വഹിക്കുകയും രഞ്ജിത്ത് ചാലില്‍ നന്ദി പറയുകയും ചെയ്തു. ജനറല്‍ സിക്രട്ടറി വിപിന്‍ ദാസ്, ട്രഷറര്‍ മന്‍സൂര്‍ അലി, റിയാസ് ബാബു, ഫൈസല്‍ മൂസ്സ, അന്‍വര്‍ ബാബു, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഫരീദ് തിക്കോടി, അഹമ്മദ് മൂടാടി, എം.വി മുസ്തഫ, കെ.കെ.വി മുഹമ്മദ് അലി, ഷക്കീര്‍ ഹുസൈന്‍ ഹല, സിറാജ് സിറു, സമീര്‍ എന്‍, ബിജു കൈവേലി, മുസ്തഫ എലത്തൂര്‍, അഡ്വ: രാജശ്രീ റഷീദ്, രശ്മി ശരത്, സീനത് അഷ്റഫ്, റഷീദ് പുതുക്കുടി, സെനിത്, ശരത് സി നായര്‍, അഡ്വ റിയാസ് നറുവേലി, എന്നീ ഔദ്യോഗിക ഭാരവാഹികള്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു. വിദ്യ രഞ്ജിത്ത് അവതാരകയായിരുന്നു.
ഫുഡ് കോര്‍ട്ടിന്റെ ഉല്‍ഘാടനം ഫൗണ്ടര്‍ മെമ്പര്‍ ജെയിംസ് മരുതോങ്കര നിര്‍വ്വഹിച്ചു.
പാരീസ് ഹൈപര്‍ മാര്‍ക്കറ്റ് – സല്‍ഫയര്‍ കെമിക്കള്‍സ് മുഖ്യ പ്രായോജകരായ ഫോക്കിന്റെ ഈ കായിക മേള എല്ലാ വര്‍ഷവും നടത്താന്‍ ഉദ്ദേശിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!