Archived Articles

ഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റ ജഴ്‌സികള്‍ പ്രകാശനം ചെയ്തു.

ഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റ ജഴ്‌സികള്‍ പ്രകാശനം ചെയ്തു.

എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റയുടെ ഭാഗമായുള്ള ഫാന്‍സ് സെവന്‍സ് ടൂര്‍ണ്ണമെന്റിന്റെ ജഴ്‌സികള്‍ പ്രകാശനം ചെയ്തു. ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കുന്ന ഖത്തര്‍ ലോക കപ്പിലേക്ക് യോഗ്യത നേടിയ ഖത്തര്‍, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, സ്‌പെയിന്‍, ഡെന്മാര്‍ക്ക്, നെതര്‍ലന്റ്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്റ്, ക്രൊയേഷ്യ, ഇറാന്‍, സെര്‍ബിയ, സൗത്ത് കൊറിയ എന്നീ ടീമുകളുടെയും ഇന്ത്യന്‍ ടീമിന്റെയും ജഴ്‌സികളാണ് പ്രകാശനം ചെയ്തത്. ഫാന്‍സ് ഫിയസ്റ്റ മുഖ്യ രക്ഷാധികാരി ഇ.പി. അബ്ദുറഹ്മാന്‍ ജഴ്‌സി പ്രകാശനം ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫൈസല്‍ ഹുദവി, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം സഫീര്‍ റഹ്മാന്‍, എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം ഫാന്‍സ് ഫിയസ്റ്റ രക്ഷാധികാരികളായ ശശിധര പണിക്കര്‍, ഡോ. താജ് ആലുവ, റഷീദ് അഹമ്മദ്, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ഷമീന്‍, സംഘാടക സമിതി അംഗങ്ങളായ ആര്‍.എസ് അബ്ദുല ജലീല്‍, സാദിഖ് ചെന്നാടന്‍, ഇഖ്ബാല്‍ അബ്ദുല്ല, അബ്ദുല്‍ ഗഫൂര്‍, തുടങ്ങിയവര്‍ വിവിധ ഫാന്‍സ് ടീമുകളുടെ ജഴ്‌സികള്‍ പ്രകാശനം ചെയ്തു. ഫാന്‍സ് ഫിയസ്റ്റ വീഡിയോ പ്രമോ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം സഫീര്‍ റഹ്മാന്‍ റിലീസ് ചെയ്തു.

ഫിയസ്റ്റ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന ഫാന്‍സ് പരേഡ്, ഫാന്‍സ് കോര്‍ണര്‍, കാണികള്‍ക്കായി നടത്തുന്ന വിവിധ മത്സരങ്ങള്‍ തുടങ്ങിയവ സെറിമണി കണ്‍വീനര്‍ മുഹമ്മദ് റാഫി വിശദീകരിച്ചു. ഫിക്‌സ്ചറിംങ്ങിന് ടെക്‌നിക്കല്‍ കമ്മറ്റിയംഗങ്ങളായ നിഹാസ് എറിയാട്, ഹഫീസുല്ല, ഷബീബ് അബ്ദുറസാഖ് തുറ്റങ്ങിയവര്‍ നേതൃത്വം നല്‍കി. ഫാന്‍സ് ഫിയസ്റ്റ ജനറല്‍ കണ്‍വീനര്‍ താസീന്‍ അമീന്‍ സ്വാഗതവും കണ്‍വീനര്‍ അനസ് ജമാല്‍ നന്ദിയും പറഞ്ഞു.

മാര്‍ച്ച് 25 വെള്ളിയാഴ്ച വൈകുന്നേരം 3.30 മുതല്‍ മിസൈമീര്‍ ഹാമില്‍ട്ടന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് ഫാന്‍സ് ഫിയസ്റ്റ ഉദ്ഘാടനവും ഫാന്‍സ് പരേഡും സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്‍നമെന്റും അരങ്ങേറുക. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിവിധ മത്സരങ്ങള്‍, ഫൂഡ് സ്റ്റാളുകള്‍ തുടങ്ങിയവയും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!