ഖത്തര്‍ അസാധാരണവും സമാനതകളില്ലാത്തതുമായ ലോകകപ്പ് സംഘടിപ്പിക്കും. പ്രധാനമന്ത്രി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ അസാധാരണവും സമാനതകളില്ലാത്തതുമായ ലോകകപ്പ് സംഘടിപ്പിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി അഭിപ്രായപ്പെട്ടു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച രാവിലെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 72-ാമത് ഫിഫ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം ഖത്തറില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെ മാനിക്കുന്നു. ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതും അവിസ്മരണീയവുമായ ലോക കപ്പായിരിക്കും ഖത്തറില്‍ നടക്കുകയെന്ന് പ്രധാന മന്ത്രി ആവര്‍ത്തിച്ചു.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ ഖത്തര്‍ എല്ലാ അറബ് സഹോദരങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്നും ഇതിലൂടെ ലോക കായിക ഭൂപടത്തില്‍ നല്ല മതിപ്പ് സൃഷ്ടിക്കാനും മേഖലയുടെ മത്സര ശേഷിയും സാംസ്‌കാരിക നാഗരിക വൈവിധ്യവും ഉയര്‍ത്തിക്കാട്ടാനും ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
ലോക കപ്പിനെത്തുന്ന എല്ലാവര്‍ക്കും അറബികളുടെ ആതിഥ്യ മര്യാദകള്‍ അനുഭവിക്കാന്‍ കഴിയുമെന്നും ആധുനികതയും വികസനവും പുരാതന പാരമ്പര്യങ്ങളോടും പൈതൃകത്തോടും എങ്ങനെ സമന്വയിപ്പിക്കുമെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്തിന്റെ വികസനത്തില്‍ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും സംസാരിച്ച അദ്ദേഹം, രാജ്യത്തിന്റെ വികസനം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് വിശിഷ്യാ അടിസ്ഥാന സൗകര്യ പദ്ധതികളിലും ആഗോള ടൂറിസത്തിലും കുതിച്ചുചാട്ടത്തിനാണ് ലോക കപ്പ് കാരണമാകുന്നതെന്ന് ഊന്നിപ്പറഞ്ഞു.
ഖത്തറിന്റെ ലോക കപ്പ് തയ്യാറെടുപ്പുകള്‍ അവിശ്വസനീയമാണെന്നും വലിയ