Breaking News

ഖത്തര്‍ ടൂറിസത്തിന്റെ പ്രഥമ ഈദ് ഫെസ്റ്റിവല്‍ സമാപിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. സംഘാടകരുടെ എല്ലാ കണക്കുകൂട്ടലുകള്‍ക്കുമപ്പുറമുള്ള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഖത്തര്‍ ടൂറിസത്തിന്റെ പ്രഥമ ഈദ് ഫെസ്റ്റിവല്‍ സമാപിച്ചു. ഖത്തര്‍ ടൂറിസത്തിന്റെ ആഭിമുഖ്യത്തില്‍ ദോഹ കോര്‍ണിഷില്‍ നടന്ന മൂന്ന് ദിവസത്തെ ആഘോഷ പരിപാടികളാണ് ഇന്നലെ സമാപിച്ചത്.

പ്രതികൂല കാലാവസ്ഥയിലും പതിനായിരങ്ങള്‍ പങ്കെടുത്ത ഇദ്‌ഫെസ്റ്റിവല്‍ കോവിഡാനന്തര ലോകത്തെ ഖത്തറിലെ ഏറ്റവും വലിയ ആഘോഷമാണ് . പ്രതീക്ഷയും പ്രത്യാശയും പകരുന്ന ആഘോഷ പരിപാടികള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഹൃദ്യമായപ്പോള്‍ സംഘാടകര്‍ക്ക് സായൂജ്യം.

പ്രതിദിനം പതിനായിരം മുതല്‍ പതിനയ്യായയിരം വരെ സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സംഘാടകരുടെ കണക്കൂകൂട്ടലുകളുടെ ഇരട്ടിയിലധികം ജനങ്ങള്‍ കോര്‍ണിഷിലേക്കൊഴുകിയപ്പോള്‍ പരിസരമാകെ ജനസാഗരമായി. കോര്‍ണിഷ് റോഡ് അടച്ചതിനാല്‍ മെട്രോ, മെട്രോ ലിങ്ക്, കര്‍വ ബസ്സുകളെയാണ് ഈദ് ഫെസ്റ്റിവലിനെത്തിയവര്‍ ആശ്രയിച്ചത്.

പരിസ്ഥി സൗഹൃദ ആഘോഷമാക്കുന്നതിനായി കോര്‍ണിഷ് റോഡ് അടച്ചതിനാല്‍ അമ്പതിനായിരത്തിലധികം സ്വകാര്യ വാഹനങ്ങള്‍ ഓടാത്തതിനാല്‍ കാര്‍ബണ്‍ വികിരണം കുറഞ്ഞു. സന്ദര്‍ശകരെ ഈദ് ഫെസ്റ്റിവലിനെത്തിക്കുവാന്‍ ഇലക്ട്രിക് ബസ്സുകള്‍ മാത്രമാണ് കര്‍വ ഉപയോഗിച്ചത്.

ഗള്‍ഫ് മേഖലയിലെ പ്രഥമ ഭീമന്‍ ബലൂണ്‍ പരേഡ് ദോഹ കോര്‍ണിഷില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ ആവേശഭരിതരാക്കി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആദ്യ ദിവസം ബലൂണ്‍ പരേഡ് കാന്‍സലാക്തിയപ്പോള്‍ നിരാശരായി മടങ്ങിയ ജനക്കൂട്ടം ബുധനാഴ്ചയും വ്യാഴാഴ്ചയും ദോഹ കോര്‍ണിഷിനു മുകളില്‍ ഒരു ഡസനിലധികം അക്ഷര ബലൂണുകള്‍ ഉയര്‍ന്നപ്പോള്‍ ആവേശത്തേരിലേറി

പ്രശസ്തമായ വീഡിയോ ഗെയിമുകള്‍, കാര്‍ട്ടൂണുകള്‍, ആംഗ്രി ബേര്‍ഡ്‌സ്, മിനിയന്‍സ്, സൂപ്പര്‍ മാരിയോ തുടങ്ങിയ സിനിമകളില്‍ നിന്നുള്ള കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹീലിയം നിറച്ച ബലൂണുകള്‍, ഖത്തര്‍ എയര്‍വേയ്‌സ് ബലൂണ്‍ വിമാനത്തിനൊപ്പം നടത്തിയ പരേഡ് കുട്ടികളേയയും മുതിര്‍ന്നവരേയും ഒരു പോലെ ആകര്‍ഷിച്ചു.

ഉത്സവത്തിന്റെ ഭാഗമായി വര്‍ണ്ണാഭമായ നടപ്പാതയായി മാറിയ ദോഹ കോര്‍ണിഷിലേക്ക് ആബാലവൃദ്ധം ജനങ്ങളും ഒഴുകിയെത്തിയപ്പോള്‍ അന്തരീക്ഷത്തിലാകെ പെരുന്നാള്‍ സന്തോഷം നിറഞ്ഞു നിന്നു.

ദോഹ കോര്‍ണിഷിന്റെ മാനത്ത് മാരിവില്ലിന്റെ വര്‍ണങ്ങള്‍ തീര്‍ത്ത കരിമരുന്ന് പ്രയോഗംമാറ്റു കൂട്ടുന്നതായിരുന്നു.

Related Articles

Back to top button
error: Content is protected !!