ലുസൈല്‍ ബൊളിവാര്‍ഡിന് ചുറ്റുമുള്ള മെയിന്‍ റോഡ് അടച്ചു, ബദല്‍ റോഡുകള്‍ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

ദോഹ: ലുസൈല്‍ ബൊളിവാര്‍ഡിന് ചുറ്റുമുള്ള പ്രദേശത്തെ റോഡ് അടച്ചിടുമെന്നും ബദല്‍ റോഡുകള്‍ തുറന്നിടുമെന്നും ആഭ്യന്തര മന്ത്രാലയം ഒരു അപ്ഡേറ്റില്‍ പ്രഖ്യാപിച്ചു.
ബൊളിവാര്‍ഡും അതിന്റെ പരിസര പ്രദേശങ്ങളും ഇന്നലെ മുതല്‍ 2024 ഫെബ്രുവരി 17 വരെ ഗതാഗതത്തിനായി അടച്ചിരിക്കും.
മാപ്പില്‍ കാണുന്നത് പോലെ, ഫോക്‌സ് ഹില്‍സ് അല്‍ ജുമൈലിയയില്‍ നിന്ന് ലുസൈല്‍ ബൊളിവാര്‍ഡിലേക്കുള്ള പ്രധാന റോഡുകള്‍ അടയ്ക്കും, പകരം, ചുറ്റുമുള്ള റോഡുകള്‍ ഗതാഗതത്തിനായി തുറന്നിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.