Breaking News

മിഡില്‍ ഈസ്റ്റിലെ മികച്ച 100 സി.ഇ.ഒ മാരുടെ ഫോബ്സ് പട്ടികയില്‍ ഇടം നേടി ഏഴ് ഖത്തറികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഫോബ്‌സ് അടുത്തിടെ പ്രസിദ്ധീകരിച്ച മിഡില്‍ ഈസ്റ്റിലെ മികച്ച 100 ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ (സിഇഒ) ഫോബ്സ് 2022 പട്ടികയില്‍ രാജ്യത്തെ വിവിധ വ്യവസായങ്ങളില്‍ നിന്നുള്ള ഏഴ് ഖത്തറികള്‍ ഇടം നേടി.ഊര്‍ജം, വ്യോമയാനം, ബാങ്കിംഗ്, ടെലികമ്മ്യൂണിക്കേഷന്‍, ലോജിസ്റ്റിക്സ്, ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളെയാണ് ഫോബ്‌സ് പരിഗണിച്ചത്.

ഖത്തര്‍ എനര്‍ജിയുടെ പ്രസിഡന്റും സിഇഒയുമായ ഊര്‍ജകാര്യ സഹമന്ത്രി സഅ0് ബിന്‍ ഷെരീദ അല്‍-കഅബി പട്ടികയില്‍ അഞ്ചാം സ്ഥാനത്തും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവും ഖത്തര്‍ ടൂറിസം ചെയര്‍മാനുമായ അക്ബര്‍ അല്‍ ബേക്കര്‍ ആറാം സ്ഥാനത്തുമാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്.

ക്യുഎന്‍ബി ഗ്രൂപ്പിന്റെ സിഇഒ അബ്ദുല്ല മുബാറക് അല്‍ ഖലീഫ ലിസ്റ്റില്‍ 11-ാം സ്ഥാനത്തും ഒറിദു ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അസീസ് അല്‍ ഉഥ് മാന്‍ ഫഖ്റൂ 40ാം സ്ഥാനത്തുമാണ്.

നഖിലാത്തിലെ അബ്ദുല്ല അല്‍-സുലൈത്തി (72ാമത്), ദുഖാന്‍ ബാങ്കിലെ ഖാലിദ് അല്‍-സുബെയ് ( 75-ാമത്),ക്യുഐസി ഗ്രൂപ്പിലെ സാലിം ഖലഫ് അല്‍ മന്നായി ( , 77-ാമത് )എന്നിങ്ങനെയാണ് പട്ടികയില്‍ സ്ഥാനം പിടിച്ചചത്.

ഏഴ് വിശിഷ്ട ഖത്തരി സിഇഒമാരെ കൂടാതെ, പട്ടികയില്‍ 50-ാം സ്ഥാനത്തുള്ള ഖത്തര്‍ ഇസ്ലാമിക് ബാങ്കിന്റെ ഗ്രൂപ്പ് സിഇഒ ബാസല്‍ ഗമാലിനെയും ഫോബ്സ് മിഡില്‍ ഈസ്റ്റ് ആദരിച്ചു.

Related Articles

Back to top button
error: Content is protected !!